സിനിമാ-സീരിയില്‍ താരം തുനിഷ ശര്‍മ (20) യുടെ ആത്മഹത്യയിൽ സഹതാരവും കാമുകനുമായ ഷീസാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് കാമുകനെ അറസ്റ്റ് ചെയ്തത്. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധം തകര്‍ന്നതാണ് തുനിഷയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പോലീസ് പറയുന്നത്. തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരെ കേസെടുത്തത്.
‘ആലിബാബ: ദസ്താന്‍ ഇകാബുള്’ എന്ന സീരിയലിന്റെ സെറ്റിലെ മേക്കപ്പ് റൂമില്‍ തൂങ്ങിമരിച്ച നിലയിലാണ് തുനിഷയെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ച ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. സെറ്റിലെ മേക്കപ്പ് റൂമിലെ ശുചിമുറിയില്‍ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ പോയ നടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് തുനിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സെറ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. ‘ഭാരത് കാ വീര്‍ പുത്ര മഹാറാണ പ്രതാപ്’ എന്ന സീരിയലിലൂടെയാണ് തുനിഷ ടെലിവിഷന്‍ രംഗത്തെത്തിയത്. ‘ചക്രവര്‍ത്തി അശോക സമ്രാട്ട്’, ‘ഗബ്ബാര്‍ പൂഞ്ച് വാലാ’, ‘ഷേര്‍ഇ പഞ്ചാബ്’, ‘ഇന്റര്‍നെറ്റ് വാലാ ലവ്’, ‘സുബ്ഹാന് അല്ലാ’ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
Post Your Comments