ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനും അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും നേര്‍ക്ക് ഭീകരസംഘടനയായ ലഷ്കര്‍ വന്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്.
ലഷ്കറിന്റെ കാശ്മീര്‍ മേധാവി അബു ദുജാനയും മറ്റു പത്ത് ഭീകരരും ചേര്‍ന്നാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്. ഇവര്‍ക്ക് പാകിസ്ഥാനില്‍ നിന്നുള്ള ഭീകരസംഘടനകളുടെ പിന്തുണയുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തുന്നു. ദുജാനയും ലഷ്കര്‍ ഇ ത്വയ്ബ നേതൃത്വവും തമ്മിലുള്ള ഫോണ്‍ സംഭാഷണം ചോര്‍ത്തിയതില്‍നിന്നാണ് രഹസ്യാന്വേഷണ വിലഭാഗത്തിന് ഭീകരാക്രമണ സൂചന ലഭിച്ചത്. ഇന്ത്യന്‍ സൈന്യത്തിന് നേരെയുള്ള ആക്രമണത്തെക്കുറിച്ച് പാകിസ്ഥാനില്‍ നിന്ന് നിര്‍ദ്ദേശം നല്‍കുന്നതും ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്.
അതേസമയം, ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന (ബി.എസ്എഫ്) യില്‍ നിന്നോ, ഇന്ത്യന്‍ സൈനികവ്യൂഹത്തില്‍ ആയുധങ്ങള്‍ കവരുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികവും ലഷ്കര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്തിടെ പുല്‍വാമ ജില്ലയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിന്ന് അബു ദുജാനയും നാല് കൂട്ടാളികളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഭീകരരെ വളഞ്ഞപ്പോള്‍ പ്രദേശവാസികള്‍ സൈന്യത്തിന് നേരെ കല്ലേറ് നടത്തി ശ്രദ്ധതിരിച്ച് ഭീകരര്‍ക്ക് രക്ഷപെടാന്‍ അവസരമൊരുക്കുകയായിരുന്നു.
Post Your Comments