India

ബി.ജെ.പിക്കു നേട്ടമുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് യെച്ചൂരി

ന്യൂഡല്‍ഹി : ആക്രമവും വര്‍ഗ്ഗീയധ്രുവീകരണവും സൃഷ്ടിച്ച് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതാണ് ബി.ജെ.പിയുടെ രീതിയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിന് ഏറ്റവും വലിയ തെളിവാണ് മുസാഫര്‍നഗര്‍ കലാപമെന്നും യെച്ചൂരി ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.

സി.പി.എം അക്രമം നടത്തിയിട്ടുണ്ടെന്ന് ബി.ജെ.പിക്ക് പരാതിയുണ്ടെങ്കില്‍ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ അതിക്രമങ്ങള്‍ നടക്കുന്നുവെന്നും യെച്ചൂരി ആരോപിച്ചു. തൃണമൂല്‍ മന്ത്രിമാരും എം.പിമാരും കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തു വിട്ടതിനെക്കുറിച്ച് അന്വേഷണം നടത്തണം. ബര്‍ദ്വാന്‍ ജില്ലയിലെ എസ്.പി കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളും അതിലുണ്ട്. തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടക്കാനുള്ള സാധ്യതകള്‍ ഉണ്ട്. ഇതേ ഓഫീസറെ ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയില്‍ സ്ഥലംമാറ്റിയപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി കമ്മിഷനുമായി ഏറ്റുമുട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button