ട്രിച്ചി: രാത്രി പട്രോളിംഗിനിടെ കഴിക്കാന്‍ എസ്ഐ കരുതി വച്ചിരുന്ന പഴം ഡ്രൈവര്‍ കഴിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. പരുക്കേറ്റ് രണ്ടു പേരും ആശുപത്രിയിലാണ്. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. പട്രോളിംഗിനിടെ ഒരു എസ്ഐ വാങ്ങിവച്ചിരുന്ന ഏത്തപ്പഴം ഡ്രൈവര്‍ കഴിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതില്‍ തര്‍ക്കിച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. വാക്കേറ്റം അടിപിടിയിലേക്ക് വഴിമാറി.
മൂക്കില്‍നിന്നു ചോരയൊലിക്കുന്ന അവസ്ഥയിലാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ രാധ, ഡ്രൈവര്‍ ശരവണന് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പട്രോളിംഗിന്റെ തുടക്കം മുതല്‍ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
Post Your Comments