Kerala

അധികാരം നിലനിര്‍ത്തുന്നതിന് കോണ്‍ഗ്രസിന് എ.കെ ആന്റണിയുടെ ഉപദേശം

തിരുവനന്തപുരം : അധികാരം നിലനിര്‍ത്തുന്നതിന് കോണ്‍ഗ്രസിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിഅംഗം എ.കെ ആന്റണിയുടെ പുതിയ ഉപദേശം. അധികാരം നിലനിര്‍ത്തണമെങ്കില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യു.ഡി.എഫ് ശ്രദ്ധിക്കണമെന്നാണ് ആന്റണിയുടെ നിര്‍ദ്ദേശം.

അടുത്ത ഭരണം ലഭിച്ചാല്‍ കുറച്ചുകൂടി ജാഗ്രതയോടെ വിവാദങ്ങള്‍ ഒഴിവാക്കി ഭരിക്കും. ഇതുവരെ നടന്ന സ്ഥാനാര്‍ഥിനിര്‍ണയപ്രക്രിയ തികച്ചും ജനാധിപത്യപരമായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടത് നല്ല മുന്നണിയുടെ ഭരണമാണെന്നും ആന്റണി പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് നയിച്ച കേരളയാത്രക്ക് താന്‍ എത്തിയപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ രാഷ്ട്രീയകാലാവസ്ഥ യു.ഡി.എഫിന് അനുകൂലമാണ്. ഒരുമാസത്തിനിടെ യു.ഡി.എഫിന്റെ സാധ്യത വര്‍ധിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷവും വിവാദങ്ങള്‍ ഉണ്ടായിരുന്നു. അത് മാധ്യമങ്ങള്‍ പോലും മറന്നുകഴിഞ്ഞു.

ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന സ്ഥാനാര്‍ഥിപട്ടികയുമായി അവരെ സമീപിച്ചാല്‍ ഗുണം യു.ഡി.എഫിന് ഉണ്ടാകും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടികയില്‍ യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യമുണ്ടാകുമെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button