PalakkadKeralaNattuvarthaLatest NewsNews

വടക്കാഞ്ചേരി അപകടം: കെഎസ്ആര്‍ടിസി ബസിനും വീഴ്ച പറ്റിയതായി മോട്ടോര്‍വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

പാലക്കാട്: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിനും വീഴ്ച പറ്റിയതായി മോട്ടോര്‍വാഹന വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട്. അപകടത്തിന് തൊട്ടുമുമ്പ് വളവില്‍ വെച്ച് യാത്രക്കാരെ ഇറക്കാനായി കെഎസ്ആര്‍ടിസി ബസ് വേഗത കുറച്ചു. 10 കിലോ മീറ്ററില്‍ താഴെയായിരുന്നു ആ സമയം ബസിന്റെ വേഗത.

യാത്രക്കാരനെ ഇറക്കാനായി ബസ് ഇടതുവശത്തേക്ക് ഒതുക്കിയില്ലെന്നും ഇന്‍ഡിക്കേറ്റര്‍ ഇട്ടിരുന്നില്ലെന്നും അധികൃതർ കണ്ടെത്തി. അപകടത്തിന്റെ പ്രധാന കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. റിപ്പോര്‍ട്ട് ഗതാഗത കമ്മീഷണര്‍ക്ക് കൈമാറി.

ലഹരി വിമുക്ത കേരളത്തിനായി നാൽപ്പത്തിയാറ് ലക്ഷം കുടുംബശ്രീ വനിതകളുടെ ഗോൾ ചലഞ്ച്

കെഎസ്ആര്‍ടിസിയ്ക്ക് പുറമെ ഇടയിലുണ്ടായിരുന്ന കാറിന്റെ ഭാഗത്തും വീഴ്ചയുണ്ടായതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമിത വേഗതയില്‍ പോകേണ്ട ട്രാക്കിലൂടെ കാര്‍ സഞ്ചരിച്ചത് 50 കിലോമീറ്റര്‍ വേഗതയിലായിരുന്നു. ദേശീയ പാതയില്‍ വഴിവിളക്കുകളും റിഫ്ള്ക്ടറുകളും ഇല്ലാതത്ത് അപകടത്തിന് വഴിവെച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.

ഒക്ടോബര്‍ ആറിന് രാത്രിയാണ് വടക്കഞ്ചേരിയില്‍ അപകടമുണ്ടായത്. സ്കൂൾ കുട്ടികളുമായി വിനോദയാത്ര തിരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ച് വിദ്യാര്‍ത്ഥികള്‍ ഉൾപ്പെടെ ഒന്‍പത് പേര്‍ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button