വെരിഫൈഡ് അക്കൗണ്ടുകൾക്ക് പ്രത്യേക സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്തുമെന്ന പ്രഖ്യാപനങ്ങൾക്ക് പിന്നാലെ സബ്സ്ക്രിപ്ഷൻ തുക പുറത്തുവിട്ട് ട്വിറ്റർ. നിലവിൽ, അക്കൗണ്ടിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പിച്ചതിനു ശേഷം മാത്രമാണ് ഉപയോക്താക്കൾക്ക് ബ്ലൂ ടിക്ക് നൽകിയിരുന്നത്. എന്നാൽ, പുതിയ ചട്ടങ്ങൾ പ്രകാരം, പണം നൽകി സബ്സ്ക്രൈബ് ചെയ്യുന്ന ഏതൊരു വ്യക്തിക്കും ബ്ലൂ ടിക്ക് ലഭിക്കുന്നതാണ്.
ബ്ലൂ ടിക്ക് ലഭിക്കുന്നതിനുളള അംഗത്വം നേടാൻ അക്കൗണ്ട് ഉടമകളിൽ നിന്ന് പ്രതിമാസം 8 ഡോളറാണ് ഈടാക്കുക. നവംബർ 7 നകം സബ്സ്ക്രിപ്ഷൻ ഫീച്ചർ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. അതേസമയം, ഓരോ രാജ്യത്ത് നിന്നും ഈടാക്കുന്ന തുകയിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് ട്വിറ്റർ അറിയിച്ചിട്ടുണ്ട്.
പുതിയ സംവിധാനത്തിലൂടെ, വ്യാജ അക്കൗണ്ടുകളെയും സ്പാം സന്ദേശങ്ങളെയും ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ട്വിറ്റർ ബ്ലൂ സേവനങ്ങൾ സബ്സ്ക്രൈബ് ചെയ്തവർക്ക് ട്വിറ്റർ സേർച്ചിൽ പ്രാമുഖ്യം ലഭിക്കുന്നതാണ്. അതേസമയം, ട്വിറ്ററിലെ സജീവ ഉപയോക്താക്കൾക്ക് യൂട്യൂബ് മാതൃകയിൽ പണം പ്രതിഫലം നൽകാൻ പദ്ധതിയിടുന്നുണ്ടെന്ന് ട്വിറ്റർ വ്യക്തമാക്കി.
Post Your Comments