സിഡ്നി: ടി20 ലോകകപ്പിൽ സെമി ബർത്തുറപ്പിക്കാൻ ഇന്ത്യ നാളെ ഇറങ്ങും. ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. മൂന്ന് മത്സരങ്ങളില്‍ അഞ്ച് പോയിന്‍റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം ഗ്രൂപ്പില്‍ നിലവില്‍ ഒന്നാമത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് വീതം ജയവുമായി ഇന്ത്യയും ബംഗ്ലാദേശും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. നാളെ ഇന്ത്യയെ അട്ടിമറിച്ചാൽ ബംഗ്ലാദേശിന് സെമി സാധ്യതകൾ നിലനിർത്താം.
ഇപ്പോഴിതാ, ബംഗ്ലാദേശ് നായകൻ ഷാകിബ് അൽ ഹസന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇരു ടീമിനും സെമി ബര്‍ത്ത് ഉറപ്പാക്കാനുള്ള പോരാട്ടത്തില്‍ സമ്മർദ്ദമേതുമില്ലാതെയാണ് ബംഗ്ലാദേശ് ഇന്ത്യയെ നേരിടാനൊരുങ്ങുന്നതെന്ന് ഷാകിബ് അൽ ഹസന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.
‘ഞങ്ങളിവിടെ വന്നിരിക്കുന്നത് ലോകകപ്പ് നേടാനല്ല. ഇന്ത്യ അത് നേടാൻ വേണ്ടി തന്നെയാണ് ഇവിടെ എത്തിയിരിക്കുന്നത്. ബംഗ്ലാദേശ് ഇന്ത്യയെ തോൽപിക്കുകയാണെങ്കിൽ അതൊരു വേൾഡ് കപ്പ് അപ്സ്റ്റ് തന്നെയായിരിക്കും’ ഷാകിബ് പറയുന്നു.
ദക്ഷിണാഫ്രിക്കയാണ് രണ്ടാം ഗ്രൂപ്പില്‍ നിലവില്‍ ഒന്നാമത്. സെമി സാധ്യത ഏറെക്കുറെ ഉറപ്പിച്ച ദക്ഷിണാഫ്രിക്കയ്ക്ക് സൂപ്പർ 12ൽ ഒരു ജയം മാത്രമേ നേടേണ്ടതുള്ളൂ. എന്നാൽ, മൂന്ന് മത്സരങ്ങളില്‍ രണ്ട് വീതം ജയവുമായി ഇന്ത്യയും ബംഗ്ലാദേശും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. നെറ്റ് റണ്‍റേറ്റിന്‍റെ ആനുകൂല്യം ഇന്ത്യക്കുണ്ട്. ഇന്ത്യക്ക് പുറമെ പാകിസ്ഥാനേയും തോല്‍പിക്കാതെ ബംഗ്ലാദേശിന് മുന്നോട്ടുപോവുക പ്രയാസമാണ്.
Post Your Comments