തിരുവനന്തപുരം: മുൻ സി.പി.എം മന്ത്രിമാർക്കെതിരെ കടുത്ത ലൈംഗിക ആരോപണമുന്നയിച്ച സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുൻ മന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ച് അഡ്വ. എ. ജയശങ്കർ. യു.എ.ഇ കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥയോട് മൂന്നാറിൻ്റെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞത് ടൂറിസം മേഖലയെ ശാക്തീകരിക്കാനും അതുവഴി ഖജനാവിനെ പുഷ്ടിപ്പെടുത്താനുമാണെന്ന് അദ്ദേഹം തോമസ് ഐസക്കിനെ പരിഹസിച്ച് ഫേസ്‌ബുക്കിൽ കുറിച്ചു.
‘നിങ്ങളെന്നെ കടകംപള്ളിയാക്കി. മൂന്നാർ മനോഹരമായ സ്ഥലമാണ്. അതിലാർക്കാണ് സംശയം? ആർക്കുണ്ട് തർക്കം? യുഎഇ കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥയോട് മൂന്നാറിൻ്റെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞത് ടൂറിസം മേഖലയെ ശാക്തീകരിക്കാനും അതുവഴി ഖജനാവിനെ പുഷ്ടിപ്പെടുത്താനുമാണ്. അതിൽ യാതൊരു ദുരുദ്ദേശവും സ്വപ്നത്തിൽ പോലും ഉദ്ദേശിച്ചില്ല’, ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, തോമസ് ഐസക്ക് അടക്കമുള്ളവർക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. നിരപരാധിയാണെന്ന് തെളിയിക്കേണ്ടത് മുൻ മന്ത്രിമാർ ആണെന്നും, വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മന്ത്രിമാർ ആയിരുന്ന കടകംപളളി സുരേന്ദ്രനും, തോമസ് ഐസകിനും, സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനുമെതിരെയാണ് സ്വപ്നയുടെ ലൈംഗികാരോപണം. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സ്വപ്നയുടെ ആരോപണം. മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ എറണാകുളത്ത് വെച്ച് തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചതായി സ്വപ്‌ന പറഞ്ഞു. ലൈംഗിക ചുവയോടെ സംസാരിക്കുകയും അത്തരത്തിലുള്ള എസ് എം എസ് അയക്കുകയും ചെയ്തിരുന്നുവെന്നും, കടകംപള്ളിയോട് ഹോട്ടല്‍ മുറിയുടെ പുറത്ത് വച്ച് മോശമായി സംസാരിക്കേണ്ടി വന്നുവെന്നും സ്വപ്ന പറയുന്നു.
മന്ത്രിയായിരുന്ന സമയം തോമസ് ഐസക് തന്നെ മൂന്നാറിലേക്ക് ക്ഷണിച്ചുവെന്നും, മൂന്നാര്‍ നല്ല സ്ഥലമാണെന്നും വരുന്നോ എന്ന് ചോദിക്കുകയായിരുന്നുവെന്നും സ്വപ്ന പറയുന്നു. ഔദ്യോഗിക വസതിയിലെ പാര്‍ട്ടിയില്‍ വച്ചാണ് ഐസക് ഇത്തരത്തില്‍ പറഞ്ഞതെന്നും സ്വപ്‌ന പറഞ്ഞു. സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന്റെ വസതയില്‍ നടന്ന മദ്യസല്‍ക്കാരിത്തലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള അനുഭവമുണ്ടായെന്നും സ്വപ്‌ന പറഞ്ഞു.
Post Your Comments