ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരെ സര്‍വ്വകലാശാലാ രജിസ്ട്രാര്‍ ഭൂപീന്ദര്‍ സുത്ഷിയുടെ മൊഴി. ഫെബ്രുവരി ഒമ്പതിന് നടത്താനിരുന്ന അനുസ്മരണ പരിപാടി തടഞ്ഞതിനെ എതിര്‍ത്ത് കനയ്യ സംസാരിച്ചിരുന്നതായി അദ്ദേഹം ഉന്നതാധികാര അന്വേഷണ കമ്മിറ്റിയെ അറിയിച്ചു.
അംഗപരിമിതര്‍ക്കായി ലഭിച്ച പുതിയ റൂട്ട് നിശ്ചയിക്കാന്‍ ഫെബ്രുവരി 9-ന് മൂന്നു മണിക്ക് രജിസ്ട്രാര്‍ യോഗം വിളിച്ചിരുന്നു. കനയ്യയും ജെ.എന്‍.യു.എസ്.യു. ജനറല്‍ സെക്രട്ടറി രാമ നാഗയും ആണ് ആദ്യമെത്തിയത്. ബസ് റൂട്ടിനെക്കുറിച്ച് ചര്‍ച്ചയാരംഭിച്ച് 10 മിനിറ്റിന് ശേഷം എ.ബി.വി.പി അംഗം സൗരവ് ശര്‍മ്മയെത്തി. സാംസ്‌കാരിക പരിപാടിക്കായി തയ്യാറാക്കിയ വിവാദ ബ്രോഷര്‍ യോഗത്തില്‍ അദ്ദേഹം കാണിച്ചു. പരിപാടിയുടെ സംഘാടകരെ കുറിച്ചും സൗരഭ് പറഞ്ഞതായി രജിസ്ട്രാര്‍ മൊഴി നല്‍കി.
അഫ്‌സല്‍ ഗുരു അനുസ്മരണം വിവാദമായതോടെ ഫെബ്രുവരി പത്തിനാണ് വൈസ് ചാന്‍സലര്‍ അഞ്ചംഗ ഉന്നതാധികാര അന്വേഷണ സമിതിക്ക് രൂപം നല്‍കിയത്. മാര്‍ച്ച് 11-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. എന്നാല്‍ കനയ്യ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറായിട്ടില്ല. സമിതിയുടെ പ്രാഥമികാന്വേഷണം ശരിയായ രീതിയിലല്ലെന്നും വിദ്യാര്‍ത്ഥികളോട് വിശദീകരണം ചോദിക്കാതെയാണ് സസ്‌പെന്‍ഷന്‍ നടപടികള്‍ സ്വീകരിച്ചതെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
Post Your Comments