പാട്‌ന: 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കടുത്ത പോരാട്ടം നടക്കുന്നത് ബിഹാറിലെ ബേഗുസരായില്‍. ഇന്ത്യയിലെ തന്നെ ഏറ്റവും വാശിയേറിയ മല്‍സരമാവും ബേഗുസരായിയില്‍ നടക്കാന്‍ പോവുന്നത്. ബിജെപി നേതാും കേന്ദ്ര മന്ത്രിയുമായ ഗിരിരാജ് സിംഗും സിപഐ സ്ഥാനാര്‍ഥിയായ കനയ്യ കുമാറും ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യത്തിന്റെ തന്‍വീര്‍ ഹസനും മണ്ഡലത്തില്‍ കടുത്ത ത്രികോണ മല്‍സരമാണ് അരങ്ങേറുന്നത്.
ആര്‍ജെഡി വിട്ട് ബിജെപിയിലെത്തി 2014ല്‍ ജയിച്ച ഡോ: ബോലാസിംഗിനു പകരമായാണ് ബിജെപി ദേശീയ നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗ് ഇക്കുറി മല്‍സരരംഗത്ത്. കഴിഞ്ഞ തവണ രണ്ടാമതെത്തിയ ആര്‍.ജെ.ഡി നേതാവ് തന്‍വീര്‍ ഹസനും കനയ്യ കുമാറും തമ്മില്‍ കൊടുമ്പിരി കൊള്ളുന്ന മല്‍സരത്തില്‍ മതേതര വോട്ടുകള്‍ പിളരുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ജെഡിയുവിന്റെ മുസ്ലിം വോട്ടുകളിലും ബിജെപിയുടെ ഭൂമിഹാര്‍ വോട്ടുകളിലുമാണ് കനയ്യയുടെ പ്രതീക്ഷ. ഭൂമിഹാര്‍ വിഭാഗത്തില്‍ പെടുന്ന കനയ്യക്ക് സവര്‍ണ വോട്ടുകളില്‍ കടന്നു കയറാനായേക്കും. യുവാക്കളും നല്ലൊരു പങ്ക് കനയ്യയോടൊപ്പമുണ്ട്. രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ഈ പോരാട്ടത്തില്‍ ബിജെപിയെ കടന്നാക്രമിച്ചും ആര്‍ജെഡിയെ കുറിച്ച് മൗനം പാലിച്ചുമാണ് കനയ്യകുമാര്‍ പ്രചാരണം നടത്തുന്നത്
Post Your Comments