Latest NewsNewsBusiness

ബൈജൂസ്: നിലവിലെ നിക്ഷേപകരിൽ നിന്നും നടത്തിയത് കോടികളുടെ ധനസമാഹരണം

നിലവിൽ, 150 ദശലക്ഷം സബ്സ്ക്രൈബേഴ്സാണ് ബൈജൂസിന് ഉള്ളത്

ധനസമാഹരണ മേഖലയിൽ വൻ മുന്നേറ്റവുമായി ബൈജൂസ്. ഇത്തവണ നിലവിലെ നിക്ഷേപകരിൽ നിന്ന് കോടികളുടെ ധനസമാഹാരമാണ് ബൈജൂസ് നടത്തിയിട്ടുള്ളത്. ഇപ്പോഴത്തെ നീക്കത്തിലൂടെ നടപ്പു സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും ലാഭത്തിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4,588 കോടി രൂപയുടെ നഷ്ടം ബൈജൂസ് നേരിട്ടിരുന്നു. ഈ നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് ധനസമാഹാരണം നടത്തുന്നത്.

നിലവിൽ, 150 ദശലക്ഷം സബ്സ്ക്രൈബേഴ്സാണ് ബൈജൂസിന് ഉള്ളത്. അതേസമയം, കമ്പനിയുടെ ആകെ മൂല്യം 22 ബില്യൺ ഡോളറാണ്. സമീപ കാലയളവിൽ നിരവധി പ്രതിസന്ധികൾ അഭിമുഖീകരിച്ചിട്ടുണ്ടെങ്കിലും കമ്പനിയുടെ ആകെ മൂല്യം നിലനിർത്താൻ ബൈജൂസിന് സാധിച്ചിട്ടുണ്ട്.

Also Read: അഴിമതിക്കേസിൽ ചോദ്യം ചെയ്തപ്പോൾ തന്നെ ഭീഷണിപ്പെടുത്തി, ആം ആദ്മി വിടണമെന്ന് സിബിഐ ആവശ്യപ്പെട്ടെന്ന് സിസോദിയ

ചിലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി ബന്ധപ്പെട്ട് ഏകദേശം 2,500 ലധികം ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടിട്ടുണ്ട്. പ്രധാനമായും പ്രോഡക്റ്റ്, കണ്ടന്റ്, മീഡിയ, ടെക്നോളജി വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. നിലവിലെ കണക്കുകൾ പ്രകാരം, അരലക്ഷം ജീവനക്കാരാണ് ബൈജൂസിൽ ജോലി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button