KeralaNews

പി.വി. അൻവര്‍ പോരാളിയല്ല, കോമാളിയാണ്, കേരള രാഷ്ട്രീയത്തിലെ എടുക്കാത്ത നാണയമായി അൻവർ മാറും: ഇ.എൻ. മോഹൻദാസ്

ഇനി ആയിരക്കണക്കിന് നാവുകള്‍ അൻവറിനെതിരേ ഉയരും.

കൊച്ചി: പാർട്ടിയെയും നേതൃത്വത്തെയും പ്രതിരോധത്തിൽ ആക്കിയിരിക്കുന്ന എം.എല്‍.എ. പി.വി. അൻവർ പോരാളിയല്ല, കോമാളിയാണെന്ന് സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്

‘പി.വി. അൻവർ ഇടതുപക്ഷക്കാരനാണെന്ന് പറയാൻ പറ്റില്ല. പാർട്ടിക്കും സർക്കാരിനും എതിരായി പ്രവർത്തിക്കുന്ന എല്ലാവരുടെയും കോടാലിക്കൈയായി അദ്ദേഹം മാറി. അദ്ദേഹത്തിന് നിഗൂഢമായ ലക്ഷ്യങ്ങളും രഹസ്യ അജൻഡകളുമുണ്ട്. അത് നടപ്പാക്കാൻ വേണ്ടിയുള്ള സമ്മർദ്ദമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്’ എന്നും ഒരു മാധ്യമത്തോട് ഇ.എൻ. മോഹൻദാസ് പ്രതികരിച്ചു.

read also: മെഡിക്കൽ കോളജിലെഓപ്പറേഷൻ തിയേറ്ററിൽ ഓണാഘോഷം: ലാബിനുള്ളിൽ നടക്കുന്ന കലാപരിപാടികൾ

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,

അൻവർ പോലീസിനെതിരേയാണ് ആദ്യം ആരോപണങ്ങള്‍ തുടങ്ങിയത്. പാർട്ടിക്കും സമാന പരാതി ഉണ്ടായിരുന്നില്ലേ? ഘട്ടംഘട്ടമായാണ് അൻവർ പരാതികള്‍ ഉന്നയിച്ചത്. പാർട്ടി അത് ഗൗരവത്തില്‍ എടുത്തില്ലെന്ന പ്രശ്മമില്ലേ? വായില്‍ തോന്നിയത് പറയുന്നതിനെല്ലാം പ്രതികരിക്കാൻ കഴിയില്ലല്ലോ. അദ്ദേഹത്തിന്റെ സമനില തെറ്റി എന്തൊക്കെയോ പറയുകയാണ്. മദയാനയെപ്പെലെയാണ് അദ്ദേഹമിപ്പോള്‍ പ്രവർത്തിക്കുന്നത്. പാർട്ടി തകർക്കലാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ആ ആഗ്രഹം നടപ്പാകാൻ പോകുന്നില്ല. ഇതിനേക്കാള്‍ വലിയ ആളുകള്‍ പാർട്ടിയെ വെല്ലുവിളിച്ചിട്ടുണ്ട്.

അവർക്ക് കഴിയാത്തത് അൻവറിന് കഴിയില്ല. സ്വതന്ത്രനായതുകൊണ്ട് പാർട്ടി അത്യാവശ്യം സ്വാതന്ത്ര്യം അദ്ദേഹത്തിന് കൊടുത്തതാണ്. അവസാനം മുറത്തില്‍ക്കയറി കൊത്തിയാല്‍ മിണ്ടാരിക്കാൻ പറ്റില്ലല്ലോ.

ആരാണ് അൻവർ എന്ന് ഞങ്ങള്‍ പറയാൻ തുടങ്ങിയാല്‍ അദ്ദേഹം വായ അടയ്ക്കും. കൊലക്കുറ്റമടക്കം എത്ര ക്രിമിനല്‍ കേസുകളുണ്ട് അദ്ദേഹത്തിന്റെ പേരില്‍. ഇതൊക്കെ നിലനില്‍ക്കെത്തന്നെ പാർട്ടി അദ്ദേഹത്തെ നിലമ്ബൂരില്‍ രണ്ടുതവണയും ഒരിക്കല്‍ പൊന്നാനിയിലും സ്ഥാനാർഥിയാക്കില്ലേ. സി.പി.എമ്മിന്റെ സ്വതന്ത്ര പരീക്ഷണം തെറ്റായിപ്പോയോ? അതില്ല. സി.പി.എം. ഇനിയും സ്വതന്ത്രന്മാരെ പരീക്ഷിക്കും. സ്വതന്ത്രന്മാരുടെ മഹത്വംകൊണ്ട് മാത്രമല്ല അവർ അവിടെ ജയിച്ചത്. അൻവറിന് കിട്ടിയ ബഹുഭൂരിപക്ഷം വോട്ടുകളും സഖാവ് കുഞ്ഞാലി കെട്ടിപ്പടുത്ത പാർട്ടിയുടെതാണ്. എതിരാളികളെ തോല്പിക്കാൻ പറ്റിയ സ്വതന്ത്രരുണ്ടെങ്കില്‍ സി.പി.എം. ഇനിയും മത്സരിപ്പിക്കും. ആ പരീക്ഷണം പരാജയമായി സി.പി.എം. വിലയിരുത്തുന്നില്ല.

ഇത്രയും വിശ്വസിക്കാൻ കൊള്ളാത്ത ആളായി അൻവർ. സാമൂഹികവിരുദ്ധരുടെയും മാഫിയകളുടെയും പ്രതിനിധിയാണദ്ദേഹം. ഇനി ആയിരക്കണക്കിന് നാവുകള്‍ അൻവറിനെതിരേ ഉയരും. കേരള രാഷ്ട്രീയത്തിലെ എടുക്കാത്ത നാണയമായി അൻവർ മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button