KeralaCinemaMollywoodLatest NewsNewsEntertainment

‘പുറത്ത് പോകാൻ മടിയുള്ള ആളാണ് ഞാൻ, വീട്ടിൽ ജിം മുതൽ തിയേറ്റർ വരെ ഉണ്ട്’: ഷീലു എബ്രഹാം

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി താരം തന്റെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള ഷീലു പുതിയ വീഡിയോയിൽ തന്റെ വീട് പരിചയപ്പെടുത്തുകയാണ്. തീയേറ്റർ മുതൽ ജിം വരെയുള്ള ആഡംബര സൗകര്യങ്ങൾ നിറഞ്ഞതാണ് ശീലുവിന്റെ വീട്. തനിക്ക് പുറത്ത് പോകാൻ വലിയ താൽപ്പര്യമില്ലെന്ന് ഷീലു പറയുന്നു.

‘വസ്ത്രങ്ങൾ കടയിൽ പോയി വാങ്ങാൻ താല്പര്യമില്ല. ഒരുപാട് പേർ ഇട്ട് നോക്കിയിട്ട് വെച്ചതായിക്കുമല്ലോ എന്നോർക്കുമ്പോൾ കഴുത്തൊക്കെ ചൊറിയാൻ തുടങ്ങും. അതുകൊണ്ട് ഡ്രസ്സ് എടുക്കുവാൻ പോവുകയാണെങ്കിൽ പ്രീപ്പേർ ആയിരിക്കും. വന്നയുടൻ കുളിക്കും. വാങ്ങിയ വസ്ത്രങ്ങളും കഴുകും. അല്ലെങ്കിൽ ഡ്രൈ ക്ലീനിങ് കൊടുക്കും. സാരിയാണ് കൂടുതൽ ഉപയോഗിക്കുന്നത്. ഒ.സി.ഡി ഉള്ളയാളാണ് താൻ. സാധനങ്ങൾ കറക്റ്റ് ആയി വയ്ക്കണം. അല്ലെങ്കിൽ എനിക്ക് ഭയങ്കര ദേഷ്യം വരും. ഞാൻ അധികം തുണികൾ വാങ്ങാൻ പോകാറില്ല.

അതെന്തുകൊണ്ടാണെന്ന് പറയുമ്പോൾ ആൾക്കാർ എന്നെ എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല. കടയിൽ പോയി റെഡിമെയ്ഡ് സാധനങ്ങൾ വാങ്ങുമ്പോൾ അത് നമ്മളെ ഇട്ടു നോക്കണം. അത് ഒരുപാട് പേർ ഇട്ട് നോക്കിയിട്ട് വെച്ചതായിരിക്കും. അപ്പോൾ എന്റെ മനസ്സിന് ഇങ്ങനെ വരും, ആ സമയം എനിക്ക് കഴുത്തിൽ ഒക്കെ ചൊറിയാൻ തുടങ്ങും. എന്റെ മൈൻഡിന്റെ പ്രശ്നമാണിത്. പുറത്ത് പോകാൻ മടിയുള്ള ആളാണ് ഞാൻ. വീട്ടിൽ ജിം മുതൽ തിയേറ്റർ വരെ ഉണ്ട്’, ഷീലു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button