ചാത്തന്നൂർ: സഹോദരങ്ങളെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കണ്ണേറ്റ വാഴത്തോപ്പിൽ വീട്ടിൽ പ്രജു(40) ആണ് പിടിയിലായത്. ചാത്തന്നൂർ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. കോയിപ്പാട് സ്വദേശിയായ ജെംയിസ് ജോർജിനും സഹോദരനായ ബിനോയിക്കുമാണ് കുത്തേറ്റത്.
Read Also : വിവാഹിതനായ പുരുഷനോടൊപ്പം ഒളിച്ചോടി: കല്ലെറിഞ്ഞ് കൊല്ലാൻ ഉത്തരവിട്ട് താലിബാൻ, ആത്മഹത്യ ചെയ്ത് യുവതി
കഴിഞ്ഞ ജൂലൈ 10-ന് രാത്രി 10-ന് ചാത്തന്നൂർ ശീമാട്ടി ജങ്ഷന് സമീപം വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കാറിൽ വന്ന ബിനോയ് ബൈക്കിൽ വന്ന പ്രജുവും കൂട്ടാളിയായ ഹൃദയുമായി വാക്കുതർക്കമുണ്ടായി. തുടർന്ന്, ബിനോയ് സഹോദരനെ ഈ വിവരം അറിയിക്കുകയും ശീമാട്ടി ജങ്ഷന് സമീപം വെച്ച് പ്രതികൾ സഞ്ചരിച്ച ബൈക്ക് തടഞ്ഞു നിർത്തുകയുമായിരുന്നു. പ്രതികളായ പ്രജുവും ഹൃദയും വാഹനം തടഞ്ഞതിന്റെ വിരോധത്തിൽ ജെയിംസിനെയും തടയാൻ ശ്രമിച്ച ബിനോയിയെയും കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ ഹൃദയിനെ നേരത്തെ തന്നെ പിടികൂടിയിരുന്നു.
ചാത്തന്നൂർ അസി. കമ്മീഷണർ ബി. ഗോപകുമാറിന്റെ നിർദ്ദേശാനുസരണം ചാത്തന്നൂർ ഇൻസ്പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആശ വി. രേഖ, ഫാത്തിൽ റാൻ, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ മധു, വിനീഷ് കുമാർ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments