റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയും നക്സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പ്പടെ മൂന്ന് സി.ആര്.പി.എഫ് ജവാന്മാര്ക്ക് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.
ബാലരാമപുരം സ്വദേശി എന്‍. ലിന്‍ജു(24)വാണ് കൊല്ലപ്പെട്ട മലയാളി. ഫത്തേ സിങ്, ലക്ഷ്മണ് സിങ് എന്നിവരുമാണ് കൊല്ലപ്പെട്ട മറ്റ് ജവാന്മാര്. സുക്മ ജില്ലയില്‍ പെട്രോളിങ് നടത്തിയിരുന്ന സി.ആര്.പി.എഫിന് നേരെ നക്സലുകള്‍ ആക്രമണം നടത്തുകയായിരുന്നു.
Post Your Comments