ന്യൂഡൽഹി: തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേും വധിക്കണമെന്ന് ആഹ്വാനത്തിന് പിന്തുണ നല്‍കിയ മലയാളി സൈനികന്‍ അറസ്റ്റില്‍. ഇന്ത്യൻ പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും വെടിവെച്ചു കൊല്ലാൻ ആഹ്വാനം ചെയ്യുന്ന ചർച്ചകളുൾപ്പെടെ പൗരത്വ ഭേദഗതി ബില്ലിനെതിരെയും ഷഹീൻ ബാഗ് സമരത്തെ പിന്തുണച്ചും നിരവധി പോസ്റ്റുകളിട്ട തിരൂരങ്ങാടി സ്വദേശി മഹ്ബൂബിനെയാണ് ആർമി പോലീസ് കസ്റ്റഡിയിൽ എടുത്തു അന്വേഷണം ആരംഭിച്ചിരിക്കുന്നത് .
ഇപ്പോൾ കശ്മീരിലെ കിഷ്ത്വാറിൽ ഡ്യൂട്ടി ചെയ്യുന്ന ഇയാളെ ആർമി പൊലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. “അഥവാ നിനക്ക് മോദിയെയോ അമിത്ഷായെയോ അടുത്ത് കിട്ടിയാൽ ഒന്നും നോക്കണ്ട വെച്ചോ വെടി, നിന്നെ നാട്ടിൽ സ്വീകരിക്കാൻ ഞങ്ങളുണ്ട് ” എന്ന കമന്റിൽ പോലും ഇയാൾ ലവ് റിയാക്ഷൻ ആണ് ഇട്ടിരിക്കുന്നത്. ഇത് കൂടാതെ 11 ഓളം ഫേക്ക് ഫേസ്‌ബുക്ക് അക്കൗണ്ടുകളും ഇയാൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇതിലെല്ലാം ദേശവിരുദ്ധതയുണ്ടെന്നാണ് സൂചന.
ഇയാളിൽ നിന്ന് 7 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഇയാൾക്കെതിരെ നിരവധി പരാതികളാണ് കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയത്തിന് ലഭിച്ചത്. ഇതിനെതിരേ സോഷ്യല്‍ മീഡിയിയല്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സൈനികനായ ഒരാളില്‍ നിന്ന് ഇത്തരത്തില്‍ അതിരൂക്ഷമായ രാജ്യദ്രോഹം പരാമര്‍ശം ഉണ്ടാകുന്നതിനെ ഗൗരവമായി കാണണമെന്ന് പലരും കമന്റ് ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പല അവസരങ്ങളും സാധാരണ സൈനികര്‍ക്കൊപ്പം പല അവസരങ്ങളിലും അടുത്ത് ഇടപെഴകാറുണ്ട്.
അതിനാല്‍ ഇരുവരേയും വധിക്കാന്‍ പിന്തുണ അര്‍പ്പിച്ച ഒരു ഒരാള്‍ സൈന്യത്തില്‍ തുടരുന്നത് അതീവ ഗുരുതരാണെന്ന് പലരും സോഷ്യല്‍ മീഡിയ വഴി പരാതി നല്‍കി. ഇതു സംബന്ധിച്ച് ചിലര്‍ സൈനിക വൃത്തങ്ങളില്‍ പരാതിയും നല്‍കി. ഫേസ്ബുക്ക് പ്രൊഫൈല്‍ പ്രകാരം ഇയാള്‍ ഇന്ത്യന്‍ ആര്‍മി ഇന്‍ഫന്ററി റെജിമന്റില്‍ ജോലി ചെയ്യുന്നു എന്നാണ് വ്യക്തമാക്കുന്നത്.
Post Your Comments