കൊല്‍ക്കത്ത : തമാശ അടികൂടലിനിടെ കൂട്ടുകാരന്റെ ഇടിയേറ്റ് ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മായങ്ക് സുരേഖ് എന്ന പതിനഞ്ചുകാരനാണ് കൂട്ടുകാരന്റെ ഇടിയേറ്റ് മരിച്ചത്. ഉത്തര കൊല്‍ക്കത്തയിലെ ഒരു ട്യൂഷന് സെന്ററിലായിരുന്നു സംഭവം നടന്നത്.
സുഹൃത്തുക്കള്‍ക്കൊപ്പം മൂത്രമൊഴിക്കാന്‍ പോയ സമയത്തായിരുന്നു സംഭവം. ഈ സുഹൃത്തുക്കള്‍ തമ്മില്‍ തമാശയ്ക്ക് അടി തുടങ്ങി. എന്നാല്‍ ഇതിനിടെ കൂട്ടുകാരിലൊരാള്‍ കൈമുട്ടുകൊണ്ട് മായങ്കിന്റെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു.
കുഴഞ്ഞുവീണ മായങ്കിനെ സമീപത്തുള്ള നഴ്സിംഗ് ഹോമില്‍ എത്തിച്ചെങ്കിലും മരിച്ചു കഴിഞ്ഞിരുന്നു. അപ്രതീക്ഷിതമായി നെഞ്ചില്‍ ഏല്ക്കുന്ന ക്ഷതം ചിലപ്പോള്‍ മരണത്തിലേക്ക് നയിച്ചേക്കാമെന്ന് മായങ്കിനെ പരിശോധിച്ച ഡോക്ടര്‍ പറയുന്നു.
Post Your Comments