അധികമാര്‍ക്കും പ്രിയങ്കരമല്ലാത്ത ഒന്നാണ് ഇലക്കറികള്‍. എന്നാല്‍ രുചിയെക്കാളേറെ ഗുണങ്ങള്‍ അടങ്ങിയവയാണ് ഇലക്കറികള്‍. കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിന്‍ ആണ് വിറ്റാമിന്‍ എ. വിറ്റാമിന്‍ എയുടെ കലവറയാണ് ഇലക്കറികള്‍.
അയണ്‍ പോലുള്ള ധാരാളം ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദയ സംബന്ധമായി ഉണ്ടാകുന്ന അസുഖങ്ങള്‍ ഒരു പരിധി വരെ ചെറുക്കാനും ഇവ സഹായിക്കുന്നു.
Read Also : ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്‌കീം വഴി സംസ്ഥാനത്തിന് അരി ലഭ്യമാക്കണം: ഭക്ഷ്യമന്ത്രി
ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ ചെറുക്കാനും ഇലക്കറികള്‍ കഴിക്കുന്നതിലൂടെ സാധിക്കുന്നു.
നമ്മുടെ മസിലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കാനാവാശ്യമായ ഘടകങ്ങളും അടങ്ങിയ ഒരു പോഷക ആഹാരമാണ് ഇലക്കറികള്‍. പലതരത്തിലും പലരുചിയിലും ഇവ പാകം ചെയ്തും അല്ലാതെയും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
Post Your Comments