തിരുവനന്തപുരം: ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡിനെ നോക്കി ആര്‍ത്ത് ചിരിക്കുന്നുണ്ട് കേരളത്തിലങ്ങോളം ഇങ്ങോളം തൂക്കിയ കുഴിമന്തി ബോര്‍ഡുകള്‍! കാരണം കഴിഞ്ഞ ആഴ്ച കേവലം ഈ യെമനീസ് ഭക്ഷണത്തെ പ്രതി ഒന്ന് സര്‍ക്കാസിച്ചുപ്പോയതിന് ഇവിടെ മതവികാരം വ്രണപ്പെട്ട് ഒഴുകുകയായിരുന്നു.! ഒരു യെമനീസ് ഭക്ഷണത്തിനെ പ്രതി ഒരു പോസ്റ്റ് ഇട്ടതിന് എത്ര പേരാണ് അരയും തലയും മുറുക്കി പോരിനിറങ്ങിയത്. ആ പോര് കണ്ട് പേടിച്ച് എത്ര വേഗത്തിലാണ് ശ്രീരാമനും ഇളയിടവും ശാരദക്കുട്ടിയുമൊക്കെ മാപ്പപേക്ഷ നല്‍കിയത്. !
Read Also: ജനങ്ങള്‍ക്ക് ഭീഷണിയായി നരഭോജി കടുവ, 9 പേരെ കൊന്നു തിന്ന കടുവയെ കൊല്ലാന്‍ ഉത്തരവ്
ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡിനെ നോക്കി ആര്‍ത്ത് ചിരിക്കുന്നുണ്ട് പി.എം.ആന്റണിയെന്ന മലയാള നാടക ആക്റ്റിവിസ്റ്റിന്റെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എന്ന നാടകം !
ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എന്ന നാടകം സഭയുടെ എതിര്‍പ്പ് മൂലം നിരോധിച്ചതിനെ അന്ന് ഏറ്റവും അനുകൂലിച്ചത് നായനാര്‍ സര്‍ക്കാര്‍ ആയിരുന്നു. അന്ന് അത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പട്ടികയിലെഴുതി പട്ടും വളയും നല്കാന്‍ ആരുമുണ്ടായില്ല!
ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡിനെ നോക്കി ആര്‍ത്ത് ചിരിക്കുന്നുണ്ട് കെ.കെ. സുഭാഷിന്റെ വിശ്വാസം രക്ഷതി എന്ന കാര്‍ട്ടൂണും അതിന്റെ പേരില്‍ ലഭിക്കാതെ പോയ ലളിത കലാ അക്കാദമി അവാര്‍ഡും !
മെത്രാന്റെ അംശവടിയില്‍ തട്ടി ഉടഞ്ഞുപ്പോയ ആവിഷ്‌കാരസ്വാതന്ത്ര്യവും അവാര്‍ഡും ഒക്കെ ക്ഷേത്രദര്‍ശനത്തിന് പോകുന്ന പെണ്ണുങ്ങള്‍ പിഴയെന്ന് എഴുതിയ മീശയില്‍ പിരിച്ചു നില്ക്കുന്നുണ്ട്.!
ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡിനെ നോക്കി ആര്‍ത്ത് ചിരിക്കുന്നുണ്ട് മേമുണ്ട സ്‌കൂളും സ്‌കൂളിലെ ഒരു പറ്റം കുട്ടികളും അവര്‍ സ്റ്റേജില്‍ കയറ്റാന്‍ ഒരുക്കിയ കിതാബ് എന്ന നാടകവും !
നാടകവുമായി മുന്നോട്ടു പോയാല്‍ സ്‌കൂളില്‍ പഠിക്കുന്ന എണ്ണൂറോളം വിദ്യാര്‍ത്ഥികളെ ടി.സി വാങ്ങിച്ചു കൊണ്ടു പോകുമെന്ന രക്ഷിതാക്കളുടെ ഭീഷണിയടക്കം മേമുണ്ട സ്‌കൂളിന് നേരിടേണ്ടി വന്നിരുന്നു. സംഭാഷണങ്ങളില്‍ ചെറിയ മാറ്റം വരുത്തി അവതരിപ്പിക്കാമെന്ന വാദം പോലും ചര്‍ച്ചയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സ്‌കൂളധികൃതര്‍ക്ക് നാടകാവതരണത്തില്‍ നിന്നും പിന്മാറേണ്ടി വരികയായിരുന്നു.!
നമ്മുടെ നാടിന്റെ വിശ്വാസത്തിന്റെ ഭാഗമായ ക്ഷേത്രദര്‍ശനത്തെയും സ്ത്രീകളിലെ ഈശ്വരസങ്കല്പത്തെയും ഏറ്റവും നികൃഷ്ടമായ രീതിയില്‍ അപമാനിക്കുകയും അപഹസിക്കുകയും ചെയ്ത ഒരുവന് പട്ടും വളയും നല്കി കനകസിംഹാസനത്തില്‍ അവരോധിക്കുമ്പോള്‍ പുഴുത്ത് നാറുന്നത് ഇവിടുത്തെ ഭരണകൂടത്തിന്റെ സാംസ്‌കാരികതയാണ്.
ക്ഷേത്രദര്‍ശനം നടത്തുന്ന സ്ത്രീകള്‍ പിഴ എന്നെഴുതിയ ഹരീഷിന് കിട്ടിയ അവാര്‍ഡ് വിളിച്ചോതുന്നത് ഒരു നാറിയ വ്യവസ്ഥിതിക്ക് കുട പിടിക്കുന്ന സംസ്ഥാനത്തിന്റെ പേരാകുന്നു ഖേറളം എന്നത് മാത്രമാണ്. എന്നും എപ്പോഴും ഇസ്ലാമിസ്റ്റുകളുടെ മുന്നില്‍ മുട്ടു വിറയ്ക്കുകയും പേടിച്ചു മുള്ളുകയും, മാപ്പിരക്കുകയും ചെയ്യുന്ന, എന്നാല്‍ കിട്ടുന്ന അവസരത്തിലെല്ലാം ഹൈന്ദവതയെയും ഹൈന്ദവ ബിംബങ്ങളെയും അപമാനിക്കുന്ന നവോത്ഥാന -ഫെമിനിസ്റ്റ് – പുരോഗമന വാദികളും സാംസ്‌കാരിക ബുദ്ധിജീവികളും മാത്രമുള്ള നാടിനെയാണത്രേ ഇരട്ടചങ്കന്‍ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് കേരളം എന്ന് പറയുന്നത്.
Post Your Comments