NewsHealth & Fitness

മനസ് ശാന്തമാക്കാം, ‘Calm’ ആപ്പിനോടൊപ്പം

മനസിനെ ശാന്തമാക്കി നിർത്താനും, മറ്റ് സമ്മർദ്ദങ്ങളിൽ നിന്നും സംരക്ഷണമേകാനും 2012 ൽ പ്രവർത്തനമാരംഭിച്ച ആപ്പാണ് Calm

തിരക്കേറിയ ജീവിത ശൈലിയിൽ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും പ്രത്യേക പരിഗണന അർഹിക്കുന്നുണ്ട്. എന്നാൽ, പലപ്പോഴും ഭൂരിഭാഗം പേരും മനസിന് ആയാസം നൽകുന്ന വ്യായാമങ്ങൾ ഏർപ്പെടാറില്ല. ഇത് പല സങ്കീർണതകളിലേക്കും നയിക്കും. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് തന്നെ മാനസികാരോഗ്യം നിലനിർത്താൻ ഒട്ടനവധി ആപ്പുകളും സ്റ്റാർട്ടപ്പുകളും നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഒരു ആപ്പാണ് ‘Calm’. ഈ ആപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.

മനസിനെ ശാന്തമാക്കി നിർത്താനും, മറ്റ് സമ്മർദ്ദങ്ങളിൽ നിന്ന് സംരക്ഷണമേകാനും 2012 ൽ പ്രവർത്തനമാരംഭിച്ച ആപ്പാണ് Calm. വിവിധ തരത്തിലുള്ള പരിപാടികളും, നിർദ്ദേശങ്ങളും Calm ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രൂപീകരിച്ച് 10 വർഷങ്ങൾക്ക് ശേഷവും ജനങ്ങൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് Calm ആപ്പിന് ഉള്ളത്. കോവിഡ് പ്രതിസന്ധി കാലയളവിൽ ജനങ്ങൾ നേരിട്ട മാനസിക സമ്മർദ്ദങ്ങളെയും പിരിമുറുക്കങ്ങളെയും ഒരു പരിധി വരെ അകറ്റി നിർത്താൻ Calm ആപ്പ് സഹായിച്ചിട്ടുണ്ട്.

Also Read: പാലക്കാട് നഗരത്തിൽ വീണ്ടും തെരുവ് നായ ആക്രമണം: മുൻ എം.എൽ.എയ്ക്കും കടിയേറ്റു

പ്രധാനമായും ആറ് മേഖലകൾ കേന്ദ്രീകരിച്ചാണ് Calm ആപ്പ് പ്രവർത്തിക്കുന്നത്. Meditate, Sleep, Music, Body, Masterclass, Scene എന്നിവയാണ് ആറ് മേഖലകൾ. മാനസികാരോഗ്യം നിലനിർത്താൻ ഉറക്കത്തിന്റെയും, യോഗയുടെയും, പാട്ടുകളുടെയും പ്രാധാന്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ മേഖലകളിലെ ഓരോ പ്രവർത്തനവും. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും Calm ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ പരിചരണം ആവശ്യമുള്ളവർക്ക് നിശ്ചിത തുക നൽകിയാൽ സബ്സ്ക്രൈബ് ചെയ്തും ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button