മംഗളൂരു: പവര്‍കട്ടിനെതിരെ മന്ത്രിയോട് പരാതി പറയാന്‍ വിളിച്ചയാള്‍ക്കെതിരെ കേസെടുത്തു. കര്‍ണ്ണാടകയിലെ മംഗളൂരൂവിലാണ് സംഭവം. സുല്ലിയയില്‍ ചെറുകിട കച്ചവടക്കാരനായ സായ് ഗിരിധര്‍ റായിക്കെതിരെയാണ് ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.
കര്‍ണ്ണാടക വൈദ്യുതി മന്ത്രി ഡി.കെ.ശിവകുമാറിനെയാണ് റായി ഫോണ്‍ വിളിച്ചത്. ഫോണെടുത്ത മന്ത്രി റായിയോട് കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി. വൈകാതെ സംഭാഷണം രൂക്ഷമായ വാഗ്വാദത്തിലേക്ക് നീങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷമാണ് കച്ചവടക്കാരനെതിരെ കേസെടുക്കാന്‍ ലോക്കല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.
ഭീഷണിപ്പെടുത്തുക, സമാധാനം തകര്‍ക്കാനുള്ള മനഃപൂര്‍വ്വമായ ശ്രമം പൊതുപ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കല്‍ എന്നീ വകുപ്പുകളാണ് ഗിരിധര്‍ റായിക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഗിരിധര്‍ തന്നെ ചീത്ത വിളിച്ചതിനാലാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് മന്ത്രി വിശദീകരിച്ചു.
Post Your Comments