NewsLife StyleHealth & Fitness

ഹൈപ്പോ തൈറോയിഡിസം: ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക

ഹൈപ്പോ തൈറോയിഡിസം ഉള്ളവർ ഫ്രൈഡ് ഫുഡ്, ഇറച്ചി, പാലുൽപ്പന്നങ്ങൾ എന്നിവ ഒഴിവാക്കുക

ശരീരത്തിലെ പ്രധാന ഗ്രന്ഥികളിൽ ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് ഹോർമോൺ ചിലരിൽ ആവശ്യത്തിലധികവും മറ്റു ചിലരിൽ വളരെക്കുറവുമാണ് ഉൽപ്പാദിപ്പിക്കുന്നത്. ‘ഹൈപ്പോ തൈറോയിഡിസം’ അഥവാ തൈറോയ്ഡ് ഹോർമോണിന്റെ ഉൽപ്പാദനം കുറയുന്ന അവസ്ഥയും ‘ഹൈപ്പർ തൈറോയ്ഡിസം’ അഥവാ തൈറോയ്ഡ് ഹോർമോൺ ആവശ്യത്തിലധികം ഉൽപ്പാദിപ്പിക്കുന്ന അവസ്ഥയും ശരീരത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. ഹൈപ്പോ തൈറോയിഡിസം ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് പരിചയപ്പെടാം.

കോളിഫ്ലവർ, ചീര, ബ്രൊക്കോളി, കാബേജ് തുടങ്ങിയ പച്ചക്കറികൾ പരമാവധി ഒഴിവാക്കുക. ഇതിൽ അടങ്ങിയിരിക്കുന്ന അയോഡിൻ ഹൈപ്പോ തൈറോയിഡിസം വർദ്ധിക്കാൻ കാരണമാകും. കൂടാതെ, സോയാബീനും അതിന്റെ ഉപ ഉൽപ്പന്നങ്ങളും കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.

Also Read: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി അദാനി, പുതിയ മാറ്റങ്ങൾ ഇങ്ങനെ

ഹൈപ്പോ തൈറോയിഡിസം ഉള്ളവർ ഫ്രൈഡ് ഫുഡ്, ഇറച്ചി, പാലുൽപ്പന്നങ്ങൾ എന്നിവ ഒഴിവാക്കുക. ഇവയിൽ അമിത അളവിൽ കൊഴുപ്പ് അടങ്ങിയതിനാൽ തൈറോയ്ഡ് ഹോർമോൺ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കും. അതേസമയം, പ്രോസസ്ഡ് ഫുഡ്, പാക്കേജ് ഫുഡ് എന്നിവയിൽ സോഡിയം അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇത്തരം ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button