ജിദ്ദ: ജിസിസിയിലെ താമസക്കാർക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ഓൺലൈൻ വിസ സൗകര്യം ലഭ്യമാക്കി സൗദി അറേബ്യ. ടൂറിസം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
Read Also: മകളെ തനിക്ക് കൈമാറിയില്ലെങ്കില്‍ കുടുംബത്തെ ഒന്നാകെ കഴുത്തറുത്ത് കൊല്ലും, വധ ഭീഷണി മുഴക്കി യുവാവ്
ഓൺലൈൻ പോർട്ടൽ വഴി ഇ- വിസയ്ക്ക് അപേക്ഷ നൽകാം. ജിസിസിയിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് എളുപ്പത്തിൽ സൗദി സന്ദർശന വിസ നേടുന്നതിനും സൗദിയിലേക്കു പ്രവേശിക്കുന്നതിനും പുതിയ തീരുമാനം സഹായകമാകുമെന്നാണ് വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങളിൽ താമസ വിസയുള്ള പ്രവാസികൾക്ക് സൗദിയിലേയ്ക്ക് ടൂറിസ്റ്റ് വിസ ലഭിക്കണമെങ്കിൽ അവരുടെ താമസ പെർമിറ്റിൽ ചുരുങ്ങിയത് മൂന്നു മാസമെങ്കിലും കാലാവധി വേണം. ഓൺലൈൻ സൈറ്റിൽ വ്യക്തമാക്കിയ പ്രഫഷനുകൾ ഉള്ളവർക്ക് മാത്രമാണ് വിസ ലഭിക്കുകയെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ഷൻഗൻ, അമേരിക്ക, യുകെ വിസയുള്ളവർക്കും സൗദിയിലേക്കു ടൂറിസം വിസ ലഭിക്കും. കൂടുതൽ ടൂറിസ്റ്റുകളെ സൗദി അറേബ്യയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി ഏർപ്പെടുത്തിയ ടൂറിസം നിയമഭേദഗതി പ്രകാരമാണ് പുതിയ നടപടികൾ.
Read Also: ബി.ജെ.പി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു: കേന്ദ്രത്തിനെതിരെ ആരോപണവുമായി അഭിഷേക് ബാനര്‍ജി
Post Your Comments