Latest NewsNewsIndia

ചണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര് നൽകാൻ തീരുമാനം

ചണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഷഹീദ് ഭഗത് സിംഗിന്റെ പേര് നൽകാൻ തീരുമാനം. ശനിയാഴ്ചയാണ് പഞ്ചാബ്, ഹരിയാന സർക്കാരുകൾ ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

‘ചണ്ഡീഗഢിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഷഹീദ് ഭഗത് സിംഗ് ജിയുടെ പേര് നൽകാൻ പഞ്ചാബും ഹരിയാനയും സമ്മതിച്ചു. ഈ വിഷയത്തിൽ ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുമായി ഇന്ന് ചർച്ച നടത്തി,’ ഭഗവന്ത് മാൻ ട്വിറ്ററിൽ കുറിച്ചു. തീരുമാനം നടപ്പാകുന്നതോടെ ചണ്ഡീഗഡ് വിമാനത്താവളം ഷഹീദ് ഭഗത് സിംഗ് എയര്‍പോര്‍ട്ട് എന്നപേരിൽ അറിയപ്പെടും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button