ന്യൂഡല്‍ഹി : ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ വീരവിപ്ലവകാരി ബലിദാനി ഭഗത് സിംഗിനെ ജന്മദിനത്തില്‍ അനുസ്മരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭഗത് സിംഗിന്റെ വിപ്ലവ ആശയങ്ങള്‍ സ്വാതന്ത്ര സമരത്തിന് പുതിയ വഴിത്താര തുറന്നുവെന്നും ആയിരക്കണക്കിന് യുവാക്കള്‍ക്ക് പ്രേരണയായെന്നും അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഭഗത് സിംഗിനെ അനുസ്മരിച്ചത്.
अपने परिवर्तनकारी विचारों व अद्वितीय त्याग से स्वतंत्रता संग्राम को नई दिशा देने वाले और देश के युवाओं में स्वाधीनता के संकल्प को जागृत करने वाले शहीद भगत सिंह जी के चरणों में कोटि-कोटि वंदन।
भगत सिंह जी युगों-युगों तक हम सभी देशवासियों के प्रेरणा के अक्षुण स्त्रोत रहेंगे। pic.twitter.com/Zlj7KU2TIK
— Amit Shah (@AmitShah) September 28, 2020
‘ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് വിപ്ലവ ആശങ്ങള്‍ നല്‍കിയ വീരവിപ്ലവകാരി ബലിദാനി ഭഗത് സിംഗിന് പ്രണാമം. അദ്ദേഹത്തിന്റെ വീരബലിദാനവും ത്യാഗവും ആയിരക്കണക്കിന് യുവാക്കളെ ദേശാഭിമാനികളാക്കി മാറ്റി.അദ്ദേഹമെന്നും നമുക്ക് വലിയ പ്രേരണാ ശ്രോതസ്സായി നിലനില്‍ക്കും’-അമിത്ഷാ ട്വിറ്ററിൽ കുറിച്ചു.
1907 സെപ്തംബര്‍ 28നാണ് ഇന്നത്തെ പാകിസ്താനിലുള്ള ബാംഗില്‍ ഭഗത് സിംഗ് ജനിച്ചത്.
Post Your Comments