ThrissurKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം​വി​ട്ട ച​ര​ക്കുലോ​റി കെഎ​സ്ആ​ർ​ടി​സി ഉ​ൾ​പ്പ​ടെ ഏ​ഴുവാ​ഹ​ന​ങ്ങ​ളി​ൽ ഇടിച്ചു : നിരവധി പേ​ർ​ക്ക് പ​രി​ക്ക്

ദേ​ശീ​യ​പാ​ത​യി​ലെ സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ ഇന്നലെ പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്

ആ​മ്പ​ല്ലൂ​ർ: നി​യ​ന്ത്ര​ണം​വി​ട്ട ച​ര​ക്കുലോ​റി കെഎ​സ്ആ​ർ​ടി​സി ലോ​ഫ്ലോ​ർ ബ​സ് ഉ​ൾ​പ്പ​ടെ ഏ​ഴുവാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് ഒട്ടേറെ പേ​ർ​ക്കു പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ല.

ദേ​ശീ​യ​പാ​ത​യി​ലെ സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ ഇന്നലെ പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ചാ​ല​ക്കു​ടി ഭാ​ഗ​ത്തു ​നി​ന്നു വ​ന്ന ച​ര​ക്കുലോ​റി ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് പാ​ഞ്ഞു ​ക​യ​റു​ക​യാ​യി​രു​ന്നു. കെഎ​സ്ആ​ർ​ടി​സി ബ​സി​ലും ആ​റ് കാ​റു​ക​ളി​ലു​മാ​ണ് ഇ​ടി​ച്ച​ത്.​

Read Also : ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സ് ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ ക​യ​റുകയായിരുന്നു. ശക്തമായ ഇടിയിൽ ഒ​രു ​കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഈ ​കാ​റി​ലെ യാ​ത്ര​ക്കാ​ര​ൻ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.​ പു​തു​ക്കാ​ട് പൊലീ​സും യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button