Kerala

സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണനെതിരെ ദ്രുതപരിശോധനക്ക് ഉത്തരവ്

തൃശ്ശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അവിമതിയില്‍ സഹകരണവകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണനടക്കം നാലുപേര്‍ക്കെതിരെ ദ്രുതപരിശോധന നടത്താന്‍ ഉത്തരവ്. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് നടപടി.

കണ്‍സ്യൂമര്‍ഫെഡ് മുന്‍ എം.ഡി റെജി നായര്‍, മുന്‍ പ്രസിഡന്റ് ജോയി തോമസ്, ആര്‍.ജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഏപ്രില്‍ നാലിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. പൊതുപ്രവര്‍ത്തകനായ ജോര്‍ജ്ജ് വട്ടുകുളം സമര്‍പ്പിച്ച ഹര്‍ ജി പരിഗണിച്ചാണ് കോടതി ഈ ഉത്തരവിട്ടത്.

കണ്‍സ്യൂമര്‍ഫെഡിലേക്ക് വിദേശമദ്യം വാങ്ങിയ ഇനത്തില്‍ അഞ്ചുകോടി രൂപ കമ്മീഷന്‍ പറ്റിയെന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന ആരോപണം.

shortlink

Related Articles

Post Your Comments


Back to top button