തൃശൂര്‍: അന്തരിച്ച മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി എന്‍ ബാലകൃഷ്ണന്റെ മൃതദേഹം നാളെ സംസ്കരിക്കും. തൃശൂര്‍ അയ്യന്തോളിലെ വീട്ടുവളപ്പില്‍ രാവിലെ 10 മണിക്കാണ് സംസ്കാര ചടങ്ങുകള്‍. മൃതദേഹം ചാലക്കുടി, ആമ്പല്ലൂര്‍ , ഒല്ലൂര്‍ തൃശൂര്‍ ടൗണ്‍ ഹാള്‍, ഡിസിസി ഓഫീസ് എന്നിവടങ്ങളില്‍ പൊതു ദര്‍ശനത്തിന് വെച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ രാഷ്ട്രീയ-സാമൂഹ്യ- സാംസ്കാരിക രംഗത്തെ നിരവധി പേരാണ് സിഎന്നിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ന്യുമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയില്‍ അമൃത ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാത്രി പതിനൊന്നേകാലോടെയായിരുന്നു അന്ത്യം.
Post Your Comments