കറാച്ചി: ഇന്ത്യൻ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് മുന്‍ പാക് സ്‌പിന്നര്‍ ഡാനിഷ് കനേരിയ. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ മികച്ച ഇന്നിംഗ്സാണ് മുൻ പാക് താരത്തിന്റെ മനസിലുടക്കിയത്. തുടര്‍ച്ചയായി അവസരങ്ങള്‍ കിട്ടിയാല്‍ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നും ദൈര്‍ഘ്യമുള്ള ഇന്നിംഗ്സുകൾ കളിക്കാനുള്ള പ്രതിഭ അദ്ദേഹത്തിനുണ്ടെന്നും കനേരിയ പറഞ്ഞു.
‘സഞ്ജു ഗംഭീര താരമാണ്. അക്കാര്യത്തില്‍ സംശയമില്ല. എന്നാല്‍, താരം ടീമിനുള്ളിലും പുറത്തുമായിക്കൊണ്ടിരിക്കുന്നു. തുടര്‍ച്ചയായി അവസരങ്ങള്‍ കിട്ടിയാല്‍ അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് എനിക്കുറപ്പാണ്. അഴകുള്ള ബാറ്റിംഗാണ് താരത്തിന്‍റേത്. ദൈര്‍ഘ്യമുള്ള ഇന്നിംഗ്‌സുകള്‍ കളിക്കാനുള്ള പ്രതിഭ സഞ്ജുവിനുണ്ട്. തന്‍റെ ഇന്നിംഗ്‌സിൽ എത്രമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് സഞ്ജുവിന്‍റെ പ്രകടനത്തില്‍ വ്യക്തമാണ്’.
‘സഞ്ജു കന്നി ഏകദിന അര്‍ധ സെഞ്ചുറി കണ്ടെത്തി. നന്നായി കളിക്കുമ്പോള്‍ റണ്ണൗട്ടായത് ദൗര്‍ഭാഗ്യകരമായിപ്പോയി. റണ്ണിനായി ഓടാന്‍ ദീപക് ഹൂഡയാണ് വിളിച്ചത്. സഞ്ജു അതിനോട് പ്രതികരിച്ചു. ബുദ്ധിപൂര്‍വ്വവും വിവേകപൂർവ്വവുമുള്ള ഇന്നിംഗ്സാണ് അതുവരെ സഞ്ജു കാഴ്‌ചവെച്ചത്’ കനേരിയ പറഞ്ഞു.
Read Also:- നല്ല ഉറക്കത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഇതാ..
സഞ്ജു സാംസണ്‍ തിളങ്ങിയ രണ്ടാം ഏകദിനത്തില്‍ രണ്ട് വിക്കറ്റിന് വിജയിച്ച് ഒരു മത്സരം ബാക്കിനില്‍ക്കേ ഇന്ത്യ പരമ്പര സ്വന്തമാക്കി. വിന്‍ഡീസ് മുന്നോട്ടുവെച്ച 312 റണ്‍സ് വിജയലക്ഷ്യം 49.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ മറികടന്നു. ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ 13ല്‍ പുറത്തായപ്പോള്‍ ശുഭ്‌മാന്‍ ഗില്‍ 43 റൺസും ശ്രേയസ് അയ്യര്‍ 63ഉം, സഞ്ജു സാംസണ്‍ 54 റണ്‍സും സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തു. 35 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സറും ഉള്‍പ്പെടെ പുറത്താകാതെ 64 റണ്‍സെടുത്ത അക്‌സര്‍ പട്ടേലാണ് ഇന്ത്യയുടെ വിജയശില്‍പി.
Post Your Comments