Latest NewsInternational

സിങ്ജിയാങ്ങ് മനുഷ്യാവകാശ ലംഘനങ്ങൾ: യുഎൻ റിപ്പോർട്ട് പുറത്തു വരാതിരിക്കാൻ ചരടുവലിച്ച് ചൈന

ബീജിങ്: സിങ്ജിയാങ്ങ് ഈ മേഖലയിൽ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ പുറംലോകം അറിയാതിരിക്കാൻ രഹസ്യമായി ചൈനയുടെ കരുനീക്കം. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് പുറത്തുവിട്ട എക്സ്ക്ലൂസീവ് റിപ്പോർട്ടിലാണ് ഇതേപ്പറ്റിയുള്ള വിവരങ്ങളുള്ളത്. സിങ്ജിയാങ്ങ് മേഖലയിലുള്ളവരുടെ നേരെ മൃഗീയമായ പീഡനമുറകളാണ് ചൈന പ്രയോഗിക്കുന്നതെന്ന് നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേൽ ബാച്ചലറ്റിനെ ചൈന സ്വാധീനിക്കാൻ നോക്കിയെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഈ റിപ്പോർട്ട് തങ്ങൾ വളരെ ഗുരുതരമായാണ് കണക്കാക്കുന്നതെന്നും, ഇത് പുറത്തു വിടരുതെന്നും ചൈന മിഷേലിന് കത്തെഴുതിയതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Also read: വേൾഡ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: ഹൈജംപിൽ വെള്ളി നേടി ഉക്രൈൻ

ചൈനയോടുള്ള മൃദുസമീപനം കാരണം, മിഷേൽ നേരത്തെ തന്നെ നിരവധി രാജ്യങ്ങളുടെ നോട്ടപ്പുള്ളിയാണ്. ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് ഒരുതവണ മിഷേൽ വ്യക്തിപരമായ കാരണം പറഞ്ഞു വൈകിപ്പിച്ചിരുന്നു. എന്നാൽ, ഓഗസ്റ്റ് അവസാനത്തോടു കൂടി റിപ്പോർട്ട് പുറത്തുവിടാൻ മിഷേൽ നിർബന്ധിതയായിരിക്കുകയാണിപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button