Latest NewsIndia

അഹമ്മദ് പട്ടേൽ-ടീസ്റ്റ ഗൂഢാലോചന: ചരടു വലിച്ച ബോസ് സോണിയ ഗാന്ധിയെന്ന് ബിജെപി

ഡൽഹി: ഗുജറാത്ത് കലാപത്തിന്റെ മറുപടി നരേന്ദ്രമോദിയെ പഴിചാരാൻ ഗുജറാത്ത് സർക്കാരിനെ താഴെയിറക്കാനുമുള്ള അഹമ്മദ് പട്ടേൽ-ടീസ്റ്റ ഗൂഢാലോചനയ്‌ക്ക് പിറകിൽ സോണിയ ഗാന്ധിയാണെന്ന് ബിജെപി.

ബിജെപി ഔദ്യോഗിക വക്താവ് സംഭിത് പത്രയാണ് ഡൽഹിയിൽ നടന്നൊരു പത്രസമ്മേളനത്തിൽ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത്. ‘ അഹമ്മദ് പട്ടേൽ വെറുമൊരു പേര് മാത്രമാണ്, പിറകിലിരുന്ന് ചരടു വലിച്ച ബോസ് സോണിയ ഗാന്ധി ആണ്. ഗുജറാത്തിന്റെ പേര് നശിപ്പിക്കാൻ, അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്താൻ നടന്ന ഗൂഢാലോചനയുടെ പിറകിലെ ബുദ്ധികേന്ദ്രമാണ് അവർ.’ സംഭിത് പത്ര പറഞ്ഞു.

Also read: ‘ശിവസേന ദ്രൗപതിയെ പിന്തുണച്ചു’: മുംബൈ യാത്ര റദ്ദ് ചെയ്ത് യശ്വന്ത് സിൻഹ

ഗൂഢാലോചനയിലെ മുഖ്യപ്രതികളായ ടീസ്റ്റ സെതൽവാദ്, ഐപിഎസ് ഉദ്യോഗസ്ഥൻ ആർ ബി ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവരെല്ലാം രാത്രി വൈകിയും അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോലീസ്.അന്വേഷണത്തിൽ അഹമ്മദ് പട്ടേൽ 30 ലക്ഷം രൂപ ആക്ടിവിസ്റ്റിനു നൽകിയ വിവരങ്ങളും പുറത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button