News

ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാൻ പദ്ധതി: പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട തീവ്രവാദികൾ പിടിയിൽ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട രണ്ട് തീവ്രവാദികളെ പട്‌നയിൽ അറസ്റ്റ് ചെയ്തു. അഥർ പർവേസ്, എം.ഡി. ജലാലുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. പട്‌നയിലെ ഫുൽവാരി ഷെരീഫ് മേഖലയിൽ തീവ്രവാദി സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്റലിജൻസ് വിവരത്തെ തുടർന്ന് പോലീസും, കേന്ദ്ര ഏജൻസികളും നടത്തിയ റെയ്ഡിലാണ് ഭീകരരെ അറസ്റ്റ് ചെയ്തത്.

2047ൽ ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാനാണ് പിടിയിലായ തീവ്രവാദികൾ ഉൾപ്പെട്ട സംഘം പദ്ധതിയിട്ടിരുന്നതെന്നും ജൂലായ് 12ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശന വേളയിൽ, അദ്ദേഹത്തെ ലക്ഷ്യം വച്ച് ഭീകരാക്രമണം നടത്താൻ സംഘം ഗൂഢാലോചന നടത്തിയതായും പോലീസ് വ്യക്തമാക്കി.

കൊന്നിട്ടും തീരാത്ത പക: എം.എം. മണിയ്ക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലെന്ന് കെ.കെ. രമ

‘അറസ്റ്റിലായവർ ഝാർഖണ്ഡിലെ വിരമിച്ച പോലീസ് ഓഫീസർ മുഹമ്മദ് ജലാവുദ്ദീൻ, അത്തർ പർവേസ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്ക് പി.എഫ്‌.ഐയുമായി ബന്ധമുണ്ട്. ജല്ലാവുദ്ദീൻ നേരത്തെ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) ബന്ധപ്പെട്ടിരുന്നു,’ ഫുൽവാരി ഷെരീഫ് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് മനീഷ് കുമാർ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് 15 ദിവസം മുമ്പ് ഫുൽവാരി ഷെരീഫിൽ തീവ്രവാദികളെന്ന് സംശയിക്കുന്നവർക്ക് പരിശീലനം നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള വഴികൾ ആസൂത്രണം ചെയ്യാൻ തീവ്രവാദികൾ ജൂലൈ 6, 7 തീയതികളിൽ യോഗങ്ങൾ നടത്തിയതായും പോലീസ് അറിയിച്ചു.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് ആവേശകരമായ സ്വീകരണവുമായി മഹാരാഷ്ട്ര

ഭീകരരെന്ന് സംശയിക്കുന്നവരുടെ ഫുൽവാരി ഷെരീഫിലെ ഓഫീസിൽ ബിഹാർ പോലീസ് റെയ്ഡ് നടത്തി. റെയ്ഡിനിടെ, ‘2047 ഇന്ത്യ ടുവേർഡ് റൂൾ ഓഫ് ഇസ്‌ലാമിക് ഇന്ത്യ’ എന്ന കുറ്റകരമായ രേഖകൾ പോലീസ് കണ്ടെത്തി. ഇവരിൽ നിന്ന് 25 പി.എഫ്.ഐ ലഘുലേഖകളും പോലീസ് കണ്ടെടുത്തു. കേരളം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്‌നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്ന് തീവ്രവാദ പരിശീലനം നേടുന്നതിനായി എത്തിയവരാണ് ഇവിടം സന്ദർശിച്ച യുവാക്കളിൽ ഭൂരിഭാഗവും എന്ന് അന്വേഷണത്തിൽ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button