തൃശ്ശൂർ: വയോജനങ്ങൾക്ക് വിനോദത്തിനായി വയോ ക്ലബ് ഒരുക്കി ചാവക്കാട് നഗരസഭ. 2020 -21 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പ്രാവർത്തികമാക്കിയത്. 4,92,562 രൂപയാണ് വയോ ക്ലബ്ബിന്റെ പ്രവർത്തനത്തിന് വിനിയോഗിച്ചത്.
ചാവക്കാട് വഞ്ചിക്കടവിന് പരിസരത്തുള്ള കുട്ടികളുടെ പാർക്കിന് സമീപത്തെ ലൈബ്രറിയോട് ചേർന്നാണ് ക്ലബ് ഒരുക്കിയിട്ടുള്ളത്. വയോജനങ്ങൾക്ക് ഇരിപ്പിടം, വിനോദത്തിനായി ടി.വി എന്നീ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം 3 മുതൽ 6 വരെയാണ് സമയം.
വയോ ക്ലബ്ബിന്റെ ഉദ്ഘാടനം എൻ.കെ അക്ബർ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർ വൈസർ രാജതി കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ കെ.കെ മുബാറക്, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, എ.വി മുഹമ്മദ് അൻവർ, കൗൺസിലർ ഫൈസൽ കാനാമ്പുള്ളി, നഗരസഭ സെക്രട്ടറി കെ.ബി വിശ്വനാഥൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments