Latest NewsKeralaIndia

സിപിഎമ്മിനെ വെട്ടിലാക്കി ബിനോയിയുടെ ഡിഎൻഎ ടെസ്റ്റ്: മഹാരാഷ്ട്രയിലെ ഭരണമാറ്റം ഏറ്റവും തിരിച്ചടിയാകുന്നത് കോടിയേരിക്ക്

മുംബൈ: ബീഹാറി വനിതയുടെ കുട്ടിയുടെ അച്ഛനെ കണ്ടെത്തുന്നതിനായുള്ള ഡിഎൻഎ ടെസ്റ്റ് ഇനിയും പുറത്തു വിടാതിരുന്നതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലെന്ന് സൂചന. മഹാരാഷ്ട്ര ഭരിച്ചിരുന്ന മഹാവികാസ് അഘാടി സഖ്യത്തിന്റെ ഭരണമാറ്റം വന്നതോടെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് കൊടിയേരിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഡിഎൻഎ പരിശോധനാ റിപ്പോർട്ട് പുറത്തു വിടുന്നതിന് മുൻപ് തന്നെ, ബീഹാറി വനിതയുമായുള്ള കേസിൽ ബിനോയിയും യുവതിയും ചേർന്ന് നൽകിയ ഒത്തുതീർപ്പ് ഹർജി മുംബൈ ഹൈക്കോടതി തള്ളി.

കോടതിയില്‍ സമര്‍പ്പിച്ച ഒത്തുതീര്‍പ്പു കരാറില്‍ (കണ്‍സെന്റ് ടേംസ്) തങ്ങളുടെ കുട്ടി വളര്‍ന്നുവരുകയാണെന്നും അവന്റെ ഭാവിയെ ഓര്‍ത്താണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ തീരുമാനിച്ചതെന്നും ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കുട്ടിയുടെ പിതാവ് ആരെന്ന് ഏതാണ്ട് വ്യക്തമാകുകയാണ്.  യുവതി മൂന്നുവര്‍ഷംമുമ്പ് നല്‍കിയ കേസ് കള്ളക്കേസാണെന്നാണ് ബിനോയി കോടതിയില്‍ ഇതുവരെ വാദിച്ചത്. ഹൈക്കോടതിയല്‍ സമര്‍പ്പിച്ച ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനിടയിലാണ് കേസ് റദ്ദാക്കാനുള്ള ആവശ്യവുമായി ഇരുവരും ഹൈക്കോടതിയില്‍ എത്തിയത്. പരസ്യമായി ആ യുവതിയുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ബിനോയ് പറഞ്ഞിരുന്നത്.

കുട്ടി വളരുകയാണെന്ന വസ്തുതകള്‍ പരിഗണിച്ച്‌ ഹൈക്കോടതിയിലെ നിലവിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. എന്നാൽ, ഇത് ക്രിമിനല്‍ക്കേസാണെന്നും ഒത്തുതീര്‍പ്പാക്കാന്‍ കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എന്‍.ആര്‍. ഭോര്‍ക്കര്‍ എന്നിവര്‍ വ്യക്തമാക്കി. ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ കുറ്റപത്രത്തിലുണ്ട്.  ഇവര്‍ സമര്‍പ്പിച്ച രേഖയില്‍ കുട്ടി തങ്ങളുടേതാണെന്ന് ബിനോയ് അംഗീകരിച്ചിട്ടുണ്ട്. ഇതെല്ലാം  സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനും കുടുംബവും നേരത്തെ നിഷേധിച്ചിരുന്നതാണ്.

ഏതായാലും കേസിന്റെ അവസ്ഥ ഇനി കേരളത്തിലും ചര്‍ച്ചയാകും. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള വാദത്തിനിടെ ഇരുവരും വിവാഹിതരായതാണോ എന്ന് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ചോദിച്ചപ്പോള്‍, വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും കോടതി മുമ്പാകെ വ്യക്തമാക്കി. ഇത് കേസിനെ ബാധിക്കുകയും ചെയ്തു.

വിവാഹിതരാണോ എന്ന കാര്യത്തിലെ തര്‍ക്കം പരിഹരിച്ചശേഷം കേസ് തീര്‍പ്പാക്കണമോ എന്നകാര്യം പരിഗണിക്കാമെന്നും ഇപ്പോള്‍ കേസ് റദ്ദാക്കാനാവില്ലെന്നും ജസ്റ്റിസ് നിതിന്‍ ജാംദാര്‍ വ്യക്തമാക്കി. കേസ് ഒത്തു തീര്‍പ്പാക്കാന്‍ കോടതി നിലപാട് നിര്‍ണ്ണായകമാകും. ഇതോടെ വെട്ടിലായിരിക്കുന്നത് കോടിയേരി ബാലകൃഷ്ണൻ തന്നെയാണ്. മാതൃഭുമിയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button