റിയാദ്: സൗദി അറേബ്യയിൽ പൊടിക്കാറ്റ്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് വീശിയടിക്കുന്നുണ്ട്. വരും ദിവസങ്ങളിലും പൊടിക്കാറ്റ് വീശിയടിക്കുന്നത് തുടരാനിടയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ആരോഗ്യ സുരക്ഷാനടപടികൾ കൈക്കൊള്ളണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനങ്ങളോട് അഭ്യർത്ഥിച്ചു.
പൊടിക്കാറ്റിന്റെ സാഹചര്യത്തിൽ ദൃശ്യപരത കുറയാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. പൊടിക്കാറ്റുള്ള സമയങ്ങളിൽ അലർജി രോഗികളും കുട്ടികളും പ്രായമായവരും പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദ്ദേശം. പൊടി നിറഞ്ഞ കാലാവസ്ഥയിൽ വാഹനമോടിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞതാണ്.
കാലാവസ്ഥ അനുകൂലമല്ലാത്തപ്പോൾ സുരക്ഷിതമായ ഡ്രൈവിംഗ് പരിശീലിക്കുന്നത് വളരെ പ്രധാനമാണെന്ന് അധികൃതർ അറിയിച്ചു. റോഡുകളിൽ പോകുന്നതിന് മുൻപ് വാഹനത്തിന്റെ ഹെഡ്ലൈറ്റുകൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Post Your Comments