Latest NewsNewsIndia

കനയ്യയ്ക്ക് വധ ഭീഷണി ഉണ്ടായിരുന്നതായി ഭാര്യയുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരന്‍ കനയ്യ ലാല്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കത്തിലാണ് രാജ്യം. മുന്‍ ബിജെപി നേതാവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ കസ്റ്റമര്‍ എന്ന വ്യാജേനെയാണ് രണ്ട് പേര്‍ പട്ടാപ്പകല്‍ കനയ്യയെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കനയ്യയെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. ദാരുണമായ കൊലപാതകത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കൊലപാതകം സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭീഷണിപ്പെടുത്തി പ്രതികള്‍ പകര്‍ത്തിയ ക്ലിപ്പാണ് നെറ്റിസണ്‍മാരെ ഞെട്ടിച്ച മറ്റൊരു വീഡിയോ.

Read Also: തലശേരിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സഹപാഠി കുത്തിപ്പരുക്കേല്‍പ്പിച്ചു

എന്നാല്‍, കനയ്യ ലാല്‍ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ചിലരില്‍ നിന്ന് ജീവന് ഭീഷണിയുണ്ടായിരുന്നുവെന്ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ലാലിന്റെ ഭാര്യ വെളിപ്പെടുത്തി. ഇക്കാരണത്താല്‍, ആക്രമണം ഭയന്ന് കുറച്ച് ദിവസം കട അടച്ചിട്ടിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം കട തുറക്കുകയും ഇടപാടുകാര്‍ എന്ന വ്യാജേന രണ്ട് പേര്‍ വന്ന് കനയ്യയെ കൊലപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button