Kerala

രാജ്യസ്‌നേഹിയായ മോഷ്ടാവ് സൈനികന്റെ മോഷണ മുതല്‍ തിരികെ നല്‍കി

ഷൊര്‍ണൂര്‍: രാജ്യം കാക്കുന്ന ഒരു പട്ടാളക്കാരന്റെ ബാഗാണ് താന്‍ മോഷ്ടിച്ചതെന്നറിഞ്ഞ മോഷ്ടാവ് ബാഗ് സൈനികന് തിരികെ നല്‍കി. സൈനികന്റെ ബാഗു കൂടാതെ മറ്റൊരു യാത്രക്കാരന്റെ ബാഗും കവര്‍ന്നെങ്കിലും അത് തിരികെ നല്‍കാന്‍ മോഷ്ടാവ് തയ്യാറായില്ല. ഷൊര്‍ണൂര്‍ സ്‌റ്റേഷനിലാണ് ഈ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
കോഴിക്കോടു നിന്നും ഷൊര്‍ണൂരിലേക്ക് വരികയായിരുന്ന മംഗള എക്‌സ്പ്രസിലെ യാത്രക്കാരായ പട്ടാളക്കാരന്‍ കൊല്ലം സ്വദേശി ജിനീഷിന്റെയും ഉഡുപ്പിയില്‍ ബിസിനസുകാരനായ കൃഷ്ണന്റേയും ബാഗുകളാണ് നഷ്ടപ്പെട്ടത്. ഷൊര്‍ണൂരില്‍ എത്തിയപ്പോഴാണ് ഇരുവരും ബാഗ് നഷ്ടപ്പെട്ടത് അറിയുന്നത്. ഉടന്‍ തന്നെ ജിനീഷ് ബാഗിലുള്ള തന്റെ ഫോണിലേക്ക് വിളിച്ചു. ഫോണെടുത്ത മോഷ്ടാവിനോട് താന്‍ സൈനികനാണെന്നും വിലപ്പെട്ട രേഖകളാണ് ബാഗിലുള്ളതെന്നും അറിയിച്ചു. സൈനികനാണെന്നറിഞ്ഞ മോഷ്ടാവ് ബാഗ് നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു.

തൊട്ടു പുറകെ വരുന്ന പാസഞ്ചര്‍ ട്രെയിനിലെ ശുചിമുറിയില്‍ ബാഗ് വെച്ചിട്ടുണ്ടെന്നും ട്രെയിന്‍ എത്തുമ്പോള്‍ എടുത്തുകൊള്ളാനും മറുപടി നല്‍കിയ മോഷ്ടാവ് പറഞ്ഞതനുസരിച്ച് ശുചിമുറിയില്‍ നിന്ന് ജിനീഷിന് ബാഗ് തിരികെ കിട്ടി. എന്നാല്‍ കൃഷ്ണന്റെ ബാഗ് തിരികെ നല്‍കാന്‍ മോഷ്ടാവ് തയ്യാറായില്ല. ഇയാള്‍ ഷൊര്‍ണൂര്‍ പോലീസില്‍ പരാതിപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button