Latest NewsIndia

ഏക്നാഥ് ഷിൻഡേയ്ക്ക് മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ..: വെളിപ്പെടുത്തലുമായി ആദിത്യ താക്കറെ

മുംബൈ: ശിവസേനയിലെ വിമത എംഎൽഎ ഏക്നാഥ് ഷിൻഡേയ്ക്കെതിരെ വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആദ്യത്തെ താക്കറെ. ഷിൻഡേയ്ക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് ആദിത്യ താക്കറേ വെളിപ്പെടുത്തിയത്.

‘ഉദ്ധവ്ജി ഇക്കഴിഞ്ഞ മെയ് 20ന് അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അന്നേരം തനിക്ക് പദവിയല്ല വേണ്ടതെന്ന് പറഞ്ഞ് നാടകം കളിച്ചു. എന്നിട്ടിപ്പോൾ ഒരു മാസം കഴിഞ്ഞപ്പോൾ അഭിപ്രായം മാറ്റുകയാണ്. എന്തായാലും ശരി, ഈ സംഘത്തിന്റെ ഉദ്ദേശം നടക്കില്ല. ഇവർ ചെയ്യുന്നത് വിപ്ലവമല്ല, ഇത് വിഘടനവാദമാണ്.’ ആദിത്യ താക്കറെ വ്യക്തമാക്കി.

ഏതാണ്ട് 40 എംഎൽഎമാരാണ് ഉദ്ധവ് താക്കറെയ്ക്കെതിരെ തിരിഞ്ഞ് അസം ഹോട്ടലിൽ തമ്പടിച്ചിരിക്കുന്നത്. ഇവരെ ഒറ്റുകാർ എന്നാണ് ആദിത്യ താക്കറെ മുദ്രകുത്തിയത്. ശിവസേനയെ ഒറ്റിയ ഇവർക്ക് മഹാരാഷ്ട്ര ഒരിക്കലും മാപ്പു കൊടുക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button