ഉള്ളിവട എല്ലാവർക്കും തന്നെ പ്രിയങ്കരമാണ്. ഇത് വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
കടലമാവ് – 150 ഗ്രാം
അരിപ്പൊടി – 25 ഗ്രാം
സവാള – 400 ഗ്രാം ( കനം കുറഞ്ഞ വളയങ്ങൾ ആക്കിയത്)
മല്ലിയില – 15 ഗ്രാം പൊടിയായി അരിഞ്ഞത്
വെള്ളം – 200 മില്ലി
എണ്ണ – വറുക്കാൻ പാകത്തിന്
പച്ചമുളക് – 2 എണ്ണം
ജീരകം, പെരുഞ്ചീരകം – 1 ടീസ്പൂൺ വീതം
ഉപ്പ് – പാകത്തിന്
സോഡാപ്പൊടി – ഒരുനുള്ള്
Read Also : ഗുജറാത്ത് കലാപം: പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്കിയ നടപടി ശരിവച്ച് സുപ്രിം കോടതി
തയ്യാറാക്കുന്ന വിധം
ഒരു വലിയ ബൗളിൽ കടലമാവെടുത്ത് ഉപ്പ്, സോഡാപ്പൊടി, അരിപ്പൊടി, ജീരകം, പെരുഞ്ചീരകം എന്നിവ ചേർത്ത് നന്നായി ഇളക്കുക. പച്ചമുളക്, സവാള, മല്ലിയില എന്നിവയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
എല്ലാ ചേരുവകളും മാവും തമ്മിൽ നന്നായി യോജിപ്പിച്ച് വയ്ക്കുക. ഇതിൽ അര ടേബിൾ സ്പൂൺ വീതമെടുത്ത് ചൂടെണ്ണയിൽ ഇട്ടു വറുത്തു മൊരിച്ച് കോരുക. ഉള്ളി ബജി റെഡി.
Post Your Comments