Latest NewsNewsIndiaBusiness

ദി സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്: ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം ഇന്ത്യയിൽ

ആഗോള തലത്തിൽ 2021 സെപ്തംബർ മുതൽ 2022 മെയ് വരെയാണ് ഉപഭോക്താക്കൾക്കിടയിൽ സർവേ നടത്തിയത്

ദി സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡുകൾ പ്രഖ്യാപിച്ചു. ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനെ തിരഞ്ഞെടുത്തു. ആദ്യ 50 ൽ ഇടം പിടിച്ച രാജ്യത്തെ ഏക വിമാനത്താവളവും ഡൽഹിയാണ്. കൂടാതെ, ആദ്യ 100 റാങ്കുകളിൽ ഇന്ത്യയിലെ നാല് വിമാനത്താവളങ്ങൾ ഇടം നേടി. ഇത്തവണ 500 വിമാനത്താവളങ്ങളെയാണ് അവാർഡിനായി പരിഗണിച്ചത്.

ആഗോള തലത്തിൽ 2021 സെപ്തംബർ മുതൽ 2022 മെയ് വരെയാണ് ഉപഭോക്താക്കൾക്കിടയിൽ സർവേ നടത്തിയത്. സർവേയുടെ അടിസ്ഥാനത്തിലാണ് സ്കൈട്രാക്സ് അന്തിമ പട്ടിക തയ്യാറാക്കുന്നത്.

Also Read: കണ്‍തടങ്ങളിലെ കറുപ്പ് ആരോഗ്യ പ്രശ്‌നത്തിന്റെ മുന്നറിയിപ്പ്

ബംഗളൂരു വിമാനത്താവളം 61-ാം റാങ്കും ഹൈദരാബാദ് വിമാനത്താവളം 63-ാം റാങ്കും മുംബൈ വിമാനത്താവളം 65-ാം റാങ്കും കരസ്ഥമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button