അബുദാബി: രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച ധനകാര്യ സ്ഥാപനത്തിന് പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്. സ്ഥാപനത്തിന് സാമ്പത്തിക, ഭരണ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അനധികൃത സാമ്പത്തിക ഇടപാട് നടത്തുകയും ഓഡിറ്റ് ചെയ്ത സ്റ്റേറ്റ്മെന്റ് സെൻട്രൽ ബാങ്കിന് സമർപ്പിക്കുന്നതിൽ വീഴ്ചവരുത്തുകയും ചെയ്ത സ്ഥാപനത്തിനെതിരെയാണ് നടപടി സ്വീകരിച്ചത്.
ധനകാര്യ സ്ഥാപനത്തിന്റെ പേര് എന്താണെന്നും എത്ര രൂപയാണ് പിഴ ചുമത്തിയതെന്നും വ്യക്തമാക്കിയിട്ടില്ല. പോരായ്മ പരിഹരിക്കാൻ ഒരു മാസത്തെ സാവകാശം നൽകിയിട്ടും കമ്പനി ഇത് പരിഹരിക്കാൻ തയ്യാറെടുത്തിരുന്നില്ല. തുടർന്നാണ് അധികൃതർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
Read Also: കോണ്ടത്തിന് വില അറുപതിനായിരം രൂപ: ഗര്‍ഭധാരണം കുത്തനെ ഉയരുന്ന രാജ്യത്തിന്റെ സ്ഥിതി ഇങ്ങനെ
Post Your Comments