റബർ ബോർഡിന്റെ ഇ- ട്രേഡിംഗ് രംഗത്തെ പങ്കാളികളായി ഫെഡറൽ ബാങ്ക്. റബർ ബോർഡിന്റെ ഇ- ട്രേഡിംഗ് പ്ലാറ്റ്ഫോമായ ‘എംറൂബ്’ ന്റെ പങ്കാളിയായാണ് ഫെഡറൽ ബാങ്കിനെ തിരഞ്ഞെടുത്തത്. എപിഐ സേവനങ്ങളാണ് ഫെഡറൽ ബാങ്ക് നൽകുന്നത്. ഈ സംവിധാനം ഇടപാടുകൾ എളുപ്പമാക്കാൻ സഹായിക്കും.
ഫെഡറൽ ബാങ്ക് മുഖേന മുൻകൂർ പണം നൽകാനും തിരിച്ച് നൽകാനും വ്യാപാരികൾക്ക് അധിക ചാർജ് ഇല്ലാതെ ആദ്യ ആറ് മാസത്തേക്ക് ഒഡി സേവനം ലഭിക്കും. റബർ വ്യാപാരികൾക്കായി ആരംഭിച്ച ഏകീകൃത ട്രേഡിംഗ് പ്ലാറ്റ്ഫോമാണ് ‘എംറൂബ്’. റബർ ഉൽപന്നങ്ങൾ മികച്ച വിലയിൽ ‘എംറൂബ്’ മുഖാന്തരം വിപണനം ചെയ്യാൻ കഴിയും. കൂടാതെ, തടസങ്ങൾ ഇല്ലാതെ വ്യാപാരം നടത്താനും അവസരം ഒരുക്കുന്നുണ്ട്.
Also Read: ഈ ഭക്ഷണസാധനങ്ങൾ രാവിലെ കഴിക്കാൻ പാടില്ല
Post Your Comments