നെയ്യാറ്റിന്‍കര: പൂവാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ യുവതി ബലാത്സംഗത്തിനിരയായ സംഭവത്തില്‍, രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. റിസോര്‍ട്ടിലെ ജീവനക്കാരായിരുന്ന അസം സ്വദേശി ലോക്കിനാഥ്(29), പ്രസോനാഗം (31) എന്നിവരെയാണ് നെയ്യാറ്റിന്‍കര ഫാസ്റ്റ് ട്രാക്ക് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 18-ന് വിധിക്കും.
Read Also: രാജ്യത്ത് വിദ്വേഷം വളർത്തുന്നവരെ അറസ്റ്റ് ചെയ്യണം: എം.എസ്.എഫ് ദേശീയ കമ്മിറ്റി
2013 നവംബര്‍ 28നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിച്ച ബെംഗളൂരുവില്‍ നിന്നെത്തിയ ബഹുരാഷ്ട്ര കമ്പനിയിലെ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥയായ യുവതിയെയാണ് പ്രതികള്‍ ബലാത്സംഗത്തിനിരയാക്കിയത്.
യുവതി താമസിച്ചിരുന്ന മുറിയുടെ കതകിന്റെ വിജാഗിരി പ്രതികള്‍ നേരത്തേ ഇളക്കിവെച്ചിരുന്നു. യുവതിയെ പീഡിപ്പിക്കുന്നതിനിടെ ഒന്നാം പ്രതിയുടെ കൈയിലെ ചെയിന്‍ ഇളകി കിടക്കയില്‍ വീണുകിടന്നിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്. പൂവാര്‍ പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്.
തുടര്‍ന്ന്, റിസോര്‍ട്ടിലെ ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ചെയിന്‍ ലോക്കിനാഥിന്റേതാണെന്ന് കണ്ടെത്തിയത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ രണ്ട് പ്രതികളേയും പിടികൂടി. ജാമ്യം നില്‍ക്കാന്‍ ആരുമില്ലാതിരുന്നതിനാല്‍ പ്രതികള്‍ക്ക് ഒരുഘട്ടത്തിലും ജാമ്യം ലഭിച്ചിരുന്നില്ല. നെയ്യാറ്റിന്‍കര ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി രശ്മി സദാനന്ദനാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
Post Your Comments