Latest NewsUAENewsInternationalGulf

കുരങ്ങുപനി: രോഗികളുമായി സമ്പർക്കം പുലർത്തിയവർക്ക് ക്വാറന്റെയ്ൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ദുബായ്

ദുബായ്: കുരങ്ങുപനി ബാധിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തിയവർക്ക് പുതിയ ക്വാറന്റെയ്ൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ദുബായ്. കുരങ്ങുപനി ബാധിച്ച വ്യക്തികളുമായോ മൃഗങ്ങളുമായോ ദീർഘകാലം സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കാണ് പുതിയ മാനദണ്ഡം ബാധകമാകുന്നത്. ഇത്തരക്കാർ 21 ദിവസമാണ് ക്വാറന്റെയ്‌നിൽ കഴിയേണ്ടത്. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്.

Read Also: സ്വർണ്ണക്കടത്ത് കേസന്വേഷണം: ബി.ജെ.പിയുമായി ബന്ധമുള്ളവരിലേക്ക് എത്തുമെന്ന് വന്നതോടെ അന്വേഷണം നിലച്ചെന്ന് കോടിയേരി

അറ്റാച്ച്ഡ് ബാത്ത് റൂമും നല്ലപോലെ വായുസഞ്ചാരവുമുള്ള ഒറ്റ മുറിയിലായിരിക്കണം ക്വാറന്റെയ്‌നിൽ കഴിയുന്നവർ താമസിക്കേണ്ടത്. കൈകൾ വൃത്തിയായി കഴുകണം. വസ്ത്രങ്ങൾ പ്രത്യേകം കഴുകുകയും വേണം. ക്വാറന്റെയ്‌നിൽ കഴിയുന്നവർക്ക് പനി, ചൊറിഞ്ഞു പൊട്ടൽ എന്നിവയുണ്ടോ എന്ന് ശ്രദ്ധിക്കണം. ദിവസവും ശരീരോഷ്മാവ് പരിശോധിക്കണം. രക്തം, അവയവം, കോളങ്ങൾ എന്നിവ ദാനം ചെയ്യുകയോ മുലപ്പാൽ നൽകുകയോ ചെയ്യരുതെന്നും ദുബായ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.

എന്തെങ്കിലും ലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ ഡിഎച്ച്എയുടെ കോൾ സെന്ററിൽ 800342 വിളിച്ച് അറിയിക്കണം. ലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള ആശുപത്രിയിലോ ആരോഗ്യ കേന്ദ്രങ്ങളിലോ പോകണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

Read Also: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറും സ്കാനിംഗ് സംവിധാനം ഉറപ്പു വരുത്താൻ നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button