ന്യൂഡൽഹി: വിമാന കമ്പനിയായ വിസ്താരയ്ക്ക് പിഴ ചുമത്തി ഡി.ജി.സി.എ. ഇൻഡോറിൽ ലാൻഡിംഗിനിടെയുണ്ടായ വീഴ്ച്ചക്കാണ് പത്ത് ലക്ഷം രൂപ പിഴ ചുമത്തിയത്. പരിചയ സമ്പത്ത് ഇല്ലാത്ത പൈലറ്റിനെയാണ് വിസ്താര നിയമിച്ചിരുന്നത്. ഇയാൾക്ക് കൃത്യമായ പരിശീലനം ലഭിച്ചിരുന്നില്ലെന്ന് ഡി.ജി.സി.എ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇത് വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ചു എന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.
Read Also: ഖത്തര്‍ രാജകുമാരന്റെ മുന്‍ ഭാര്യയെ റിസോർട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി
സിമുലേറ്ററിൽ വേണ്ടത്ര പരിശീലനം ലഭിക്കാത്ത ഫസ്റ്റ് ഓഫീസറായിരുന്നു വിസ്താരയിലെ പൈലറ്റെന്ന് അന്വേഷണ സംഘം കണ്ടെത്തി. യാത്രക്കാരുള്ള യഥാർത്ഥ വിമാനം ലാൻഡ് ചെയ്യിക്കുന്നതിന് മുൻപ് ഫസ്റ്റ് ഓഫീസർമാർ സിമുലേറ്ററിൽ പരിശീലനം പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ, സിമുലേറ്ററിൽ പരിശീലനം പൂർത്തിയാകാത്ത ഫസ്റ്റ് ഓഫീസർ ലാൻഡിംഗ് നടത്തിയത് ഗുരുതര പിഴവാണെന്ന് ഡി.ജി.സി.എ വ്യക്തമാക്കി.
Post Your Comments