Latest NewsKerala

പി.സി. ജോര്‍ജ് അഹങ്കാരത്തിന്‍റെ ആള്‍രൂപമെന്ന് വെള്ളാപ്പള്ളി

നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രമാണ് പി.സി. ജോർജ് വാ തുറക്കുന്നത്.

ആലപ്പുഴ: പി.സി. ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. അഹങ്കാരത്തിന്‍റെ ആള്‍രൂപമാണ് പി.സി. ജോര്‍ജ്‍. ചാടിച്ചാടി പോകുന്ന നേതാവ്, ഒടുവില്‍ ബിജെപി പാളയത്തിലെത്തി. പി.സി. ജോര്‍ജിനെക്കൊണ്ട് ബിജെപിക്ക് ഒരു ഗുണവും കിട്ടില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

തീ തുപ്പുന്ന പ്രസ്താവനയാണ് പി.സി. നടത്തിയത്. നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രമാണ് പി.സി. ജോർജ് വാ തുറക്കുന്നത്. വാർത്താ പുരുഷനാകാനാണ് ശ്രമം. മത സൗഹാർദ്ദത്തെപ്പറ്റി പറയാൻ പി.സി. ജോർജിന് അവകാശമില്ല. മരുമകളെ ക്രിസ്ത്യാനിയാക്കി പേര് മാറ്റിയ ആളാണ് പി.സി. മതവിദ്വേഷ പ്രസംഗങ്ങളാണ് പി.സി. നടത്തുന്നതെന്നും അദ്ദേഹത്തിന്റെ വാക്കുകൾക്ക് കേരള രാഷ്ട്രീയത്തിൽ ഒരു പ്രസക്തിയുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, വിദ്വേഷ പ്രസംഗകേസിൽ പി.സി. ജോര്‍ജിനെ നാളെ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസില്‍ ഹാജരാകണം എന്നാണ് നിര്‍ദ്ദേശം. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറാണ് പി.സി. ജോര്‍ജിനെ ചോദ്യം ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button