കൊച്ചി: 2022 ട്രോൾബാൻ കാലയളവിൽ എറണാകുളം ജില്ലയിലെ കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ ലൈഫ് ഗാർഡ്മാരെ നിയമിക്കുന്നതിന് കേരള ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർത്ഥികൾക്ക് ഇനി പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം.-
രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികൾ ആയിരിക്കണം. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ പരിശീലനം പൂർത്തിയായവർ ആയിരിക്കണം. 20 വയസിനും 45 വയസിനും മദ്ധ്യേ പ്രായമുളളവർ ആയിരിക്കണം. പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുളളവരായിരിക്കണം. ലൈഫ് ഗാർഡായി ജോലി ചെയ്തുളള പ്രവൃത്തി പരിചയമുളളവർക്കും അതത് ജില്ലയിൽ താമസിക്കുന്നവർക്കും 2018-ലെ പ്രളയരക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കും മുൻഗണന ഉണ്ടായിരിക്കും.
താല്പര്യമുളളവർ പ്രായം, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫിഷറീസ് സ്റ്റേഷൻ, അഴീക്കൽ പി.ഒ, വൈപ്പിൻ കാര്യാലയത്തിൽ 2022 മെയ് 31 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2502768 നമ്പറിൽ ബന്ധപ്പെടാം.
Post Your Comments