പാലക്കാട്: സൈലന്റ് വാലി വനത്തിനകത്ത് കാണാതായ ഫോറസ്റ്റ് വാച്ചര്‍ രാജനായി ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി. രാജന് തമിഴ്നാട് വനമേഖലയില്‍ എത്തിയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്. തമിഴ്നാട്ടിലെ രാജന്റെ സുഹൃത്തുക്കളുടെ വീടുകളില്‍ അന്വേഷണ സംഘം പരിശോധന നടത്തി. രാജനായുള്ള അന്വേഷണം ചൊവ്വാഴ്ച പൂര്‍ണ്ണമായും അവസാനിപ്പിച്ചിരുന്നു.
Read Also:ചെന്നൈയിലേക്കും ഊട്ടിയിലേക്കും പുതിയ സർവ്വീസുമായി കെഎസ്ആർടിസി- സ്വിഫ്റ്റ്: വിശദവിവരങ്ങൾ
ഈ മാസം രണ്ടാം തിയതിയാണ് വാച്ച് ടവറിലെ ജോലിക്കിടെ രാജനെ കാണാതാകുന്നത്. ടവറിന്റെ അടുത്ത് രാജന്റേത് എന്ന് കരുതുന്ന വസ്ത്രവും ചെരുപ്പും കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, എല്ലാ ദിവസവും രാജനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അഗളി ഡിവൈഎസ്പിയുടെ കീഴിലുള്ള നിരവധി സേനാംഗങ്ങളാണ് വിവിധയിടങ്ങളില്‍ തിരഞ്ഞത്. ഉള്‍വനത്തിലെ പരിശോധനയില്‍ നാട്ടുകാരും രാജന്റെ ബന്ധുക്കളും തണ്ടര്‍ബോള്‍ട്ട് സംഘവും ഉണ്ടായിരുന്നു.
നൂറ്റിഅമ്പതോളം വനംവകുപ്പ് ജീവനക്കാരായിരുന്നു തെരച്ചില്‍ നടത്തിയിരുന്നത്. എഴുപതോളം ക്യാമറകള്‍ പരിശോധിച്ചിട്ടും രാജനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രാജന് വേണ്ടി സൈലന്റ് വാലി കാട്ടിനുള്ളില്‍ ഇനി തെരയുന്നതില് കാര്യമില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. രാജന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. വാച്ചറെ വന്യമൃഗങ്ങള്‍ ആക്രമിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് തന്നെയാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
Post Your Comments