തിരുവനന്തപുരം: എഎപി-ട്വന്റി20 നേതൃത്വത്തിലുള്ള നാലാം മുന്നണിയോട് എല്‍ഡിഎഫിന് അയിത്തമില്ലെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ തോമസ് ഐസക്. കോണ്‍ഗ്രസിനോടും ബിജെപിയോടുമാണ് എല്‍ഡിഎഫിന് എതിര്‍പ്പെന്നും തോമസ് ഐസക് പറഞ്ഞു.
‘സംസ്ഥാനത്ത്, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫ് 100 സീറ്റ് തികയ്ക്കും. നാലാം മുന്നണിയായ എഎപി-ട്വന്റി20യുടെ വോട്ട് ആര്‍ക്കെന്ന്, അവര്‍ തന്നെ തീരുമാനിക്കട്ടെ. എഎപിയുടെയോ ട്വന്റി-20യുടെയോ വോട്ട് കോണ്‍ഗ്രസിന് അട്ടിപ്പേറായി നല്‍കിയിട്ടില്ല. നാലാം മുന്നണിയോട് എല്‍ഡിഎഫിന് അയിത്തമില്ല. കോണ്‍ഗ്രസിനോടും ബിജെപിയോടുമാണ് എല്‍ഡിഎഫിന് എതിര്‍പ്പ്’, തോമസ് ഐസക് വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വ്വേയ്ക്കായി അതിരടയാള കല്ലിടണമെന്ന് നിര്‍ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. കല്ല് പറിക്കുന്നവര്‍ക്കാണ് വാശിയെന്നും ജിപിഎസ് മാര്‍ക്കര്‍ എങ്ങനെ പിഴുതെറിയുമെന്ന് കാണാമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
Post Your Comments